|    Jul 20 Fri, 2018 4:52 am
FLASH NEWS

ജില്ലയില്‍ കഞ്ചാവ് വേട്ട: അഞ്ചു പേര്‍ പിടിയില്‍

Published : 11th September 2017 | Posted By: fsq

 

കൊച്ചി: തൃപ്പൂണിത്തുറയിലും പരിസരങ്ങളിലും സ്‌കൂള്‍കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ആവശ്യാനുസരണം കഞ്ചാവ് വിവിധ തരത്തിലുള്ള പൊതികളിലായി ഓട്ടോറിക്ഷയില്‍ രഹസ്യമായി വില്‍പ്പന നടത്തിവന്ന സംഘത്തിലെ രണ്ടു പേരെ തൃപ്പൂണിത്തുറ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ദേവദാസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും സ്‌കൂള്‍കുട്ടികളെയും  യുവാക്കളെയും മയക്കുമരുന്നിന്റെ മായികലോകത്തിലേക്ക് ആകര്‍ഷിച്ച് തങ്ങളുടെ ഇടനിലക്കാരാക്കി മയക്കുമരുന്നു ശ്രിംഖല വ്യാപിപിച്ചു പ്രവര്‍ത്തിച്ചു വരുകയായിരുന്ന  ആലുവ പൂക്കാട്ടുപടിയില്‍ വാടകയക്ക് താമസിക്കുന്ന  ചേരാനല്ലൂര്‍ ് ചിറ്റൂര്‍ ് കൊളരിക്കല്‍ വീട്ടില്‍ ജോസഫ് (56), എറണാകുളം  കച്ചേരിപ്പടി  കാട്ടുപറമ്പില്‍വീട്ടില്‍ ശിവന്‍ (38) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത് 75 ഗ്രാം കഞ്ചാവുമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.  ഈ കേസ്സിലെ ഒന്നാം പ്രതി ജോസഫ് വളരെ നാളുകളായി മയക്കുമരുന്ന് വില്‍പ്പനയും ഉപഭോഗവും നടത്തുന്ന ആളാണ്. ഇയാളുടെ പേരില്‍എറണകുളത്ത് വിവിധ പോലിസ് സ്‌റ്റേഷനുകളിലായി നിരവധി കേസ്സുകള്‍ ഉള്ളതിനാല്‍ ഇയാള്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. വളരെ ബുദ്ധിപൂര്‍വ്വം പിടികൊടുക്കാതെ കുറഞ്ഞ അളവില്‍മാത്രം കഞ്ചാവ് കൈവശം വച്ച് വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി. ഇപ്രകാരം പിടിക്കപ്പെട്ടാല്‍ജാമ്യം കിട്ടുവാന്‍നിയമപരമായി സാധ്യതയുള്ളത് മനസിലാക്കിയാണ് ഇപ്രകാരം പ്രവര്‍ത്തിച്ചിരുന്നത്. സംസ്ഥാനത്തിനു പുറത്ത് നിന്നും കേരളത്തില്‍ കഞ്ചാവ് എത്തിക്കുന്ന ശ്രിംഖലയെ കുറിച്ച് എക്‌സൈസ് വകുപ്പിന് വ്യക്തമായ വിവരങ്ങള്‍ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്നും അറസ്റ്റുകള്‍ഉണ്ടാവുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍അറിയിച്ചു. പ്രതികളെ രണ്ടുപേരെയും കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. മദ്യമയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഫലപ്രദമായി നടപടികള്‍സ്വീകരിക്കുന്നതിന് ലഭ്യമാകുന്ന വിവരങ്ങള്‍ 04842785060, 9400069566 അറിയിക്കണമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍അറിയിച്ചു. ആലുവ: നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരായ രണ്ട് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. പറവൂര്‍ ചേന്ദമംഗലം പാണ്ടിശ്ശേരി വീട്ടില്‍ നിതിന്‍ (19), ഞാറയ്ക്കല്‍ ഗാന്ധിനഗര്‍ കോളനിയില്‍ കുറുപ്പശ്ശേരി വീട്ടില്‍ മനു (19), എന്നിവരാണ് പിടിയിലായത്. പോലിസ് നടത്തിയ പരിശോധനയില്‍ ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന കഞ്ചാവ് യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു. വില്‍പ്പന. ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ ഫൈസല്‍, എസ്‌ഐ അബ്ദുല്‍ ഖാദര്‍, എഎസ്‌ഐ ബിനോയ്, സിപിഒമാരായ ഹബീബ്, സജീവ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.കാലടി: കാലടി പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കാലടി പഞ്ചായത്ത് ഓഫിസിന് പുറകില്‍ കഞ്ചാവ് കൈമാറുന്നതിന് എത്തിയ അന്യസംസ്ഥാന തൊഴിലാളി പോലിസിന്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ മോഹന്‍ മല്ലിക്കിനെയാണ് ( 37) പോലിസ് അറസ്റ്റ് ചെയ്തത്. ഒഡീഷയില്‍ നിന്നും കൊണ്ട് വന്ന ഒരു കിലേയോളം വരുന്ന കഞ്ചാവാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി വേണു, കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ സജി മാര്‍ക്കോസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ അബ്ദുള്ള സത്താര്‍, ശ്രീകുമാര്‍ എന്നവരടങ്ങിയ സംഘം പ്രതിയില്‍ നിന്ന് പിടി കൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss