|    Feb 24 Sat, 2018 4:00 am
FLASH NEWS

ജില്ലയില്‍ ഏഴുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Published : 25th May 2017 | Posted By: fsq

 

കോഴിക്കോട്: കഴിഞ്ഞ 23ന് ജില്ലയില്‍ ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളുമായി ചികില്‍സയ്‌ക്കെത്തിയ മുപ്പത് പേരില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ പനിയുമായി അന്നേ ദിവസം ചികില്‍സയ്‌ക്കെത്തിയത് 772 പേര്‍ ആണ്. അഞ്ച് പേര്‍ എലിപ്പനി ലക്ഷണവുമായി എത്തിയപ്പോള്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫറോക്ക്, നന്മണ്ട, ചാത്തമംഗലംസ തലക്കുളത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ 23ന് 107 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 57 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. മണ്ണുമായി നേരിട്ട് ബന്ധമില്ലാത്ത ശുദ്ധമായ വെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ പെരുകുന്നത്. അതിനാല്‍ ഈഡിസ് കൊതുക് പെരുകുന്നത് തടയാന്‍ നാം പ്രതിരോധ പ്രവര്‍ത്തനം സ്വന്തം വീടുകളില്‍ നിന്നാരംഭിക്കേണ്ടതാണ്. വീടിന്റെ പരിസരത്ത് ടയര്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക് കവുകള്‍, കപ്പ്, ചിരട്ട ,എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. വെള്ളം ശേഖരിക്കുന്ന ടാങ്കുകളും മറ്റും തുറന്നിടാതെ മൂടി സൂക്ഷിക്കുക, വിറകിന് മുകളിലിടുന്ന പ്ലാസ്റ്റിക് ഷീറ്റില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാന്‍ ഇടയുണ്ട്. അതിനുള്ള സാഹചര്യം ഒഴിവാക്കുക, റബ്ബര്‍ത്തോട്ടങ്ങളില്‍ മരം വെട്ടാത്തപ്പോള്‍ ചിരട്ടകള്‍ പെറുക്കി ഒഴിവാക്കുക, കമുകിന്‍ തോട്ടങ്ങളില്‍ പാളകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കീറി ഒഴിവാക്കുക, ആഴ്ച്ചയില്‍ ഒരു ദിവസം വീടും പരിസരവും വൃത്തിയാക്കാനും മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുക, ഡെങ്കിപ്പനി ബാധിച്ചവര്‍ കൊതുകുവല ഉപയോഗിക്കുന്നത് രോഗ പകര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss