കോഴിക്കോട്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സജീവമായ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ ഒമ്പതു വാര്‍ഡുകളിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. പേരാമ്പ്രയില്‍ ജില്ലാ സെക്രട്ടറി കെ പി ഗോപി, കുന്ദമംഗലത്ത് എസ്ഡിപിഐ ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് യു കെ ഡെയ്സി ബാലസുബ്രഹ്മണ്യം, തിരുവമ്പാടി റോബിന് ജോസ്, ഈങ്ങാപ്പുഴ വേലായുധന് വേട്ടാത്ത്, മടവൂര്‍ ഇസ്മായില്‍ ആരാമ്പ്ര, ചാത്തമംഗലത്ത് ഫാത്തിമത്ത് സുഹ്റ, നാദാപുരത്ത് എം വി എ മുനീര്‍, മണിയൂര്‍ ഇസ്മായില്‍ കമ്മന, ചോറോട് റഹൂഫ് ചോറോട് എന്നിങ്ങനെയാണ് മല്‍സരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷനിലെ 16 വാര്‍ഡുകളിലും എസ്ഡിപിഐ മല്‍സരിക്കുന്നുണ്ട്. നല്ലളം, അരീക്കാട്, അരക്കിണര്‍, മാത്തോട്ടം, ബേപ്പൂര്‍, പയ്യാനക്കല്‍, ചക്കുംകടവ്, മുഖദാര്‍, ചാലപ്പുറം, കൊമ്മേരി, വെള്ളയില്‍, എലത്തൂര്‍, ചെട്ടിക്കുളം, തുടങ്ങിയ വിവിധ വാര്‍ഡുകളിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. ജില്ലാ നേതാക്കന്മാര് വിവിധ പ്രദേശങ്ങളില്‍ പര്യാടനം നടത്തികൊണ്ടിരിക്കുകയാണ്. കൊടുവള്ളി, മുക്കം, വടകര, കൊയിലാണ്ടി തുടങ്ങിയ വിവിധ മുനിസിപ്പാലിറ്റികളിലും പാര്‍ട്ടി സജീവമായ മല്‍സരം നടത്തികൊണ്ടിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡന്റ് എം എ സലീം, ജനറല്‍ സെക്രട്ടറി കെ കെ ഷൂക്കൂര്‍, സെക്രട്ടറിമാരായ സലീം കാരാടി, നജീബ് അത്തോളി, സാലീം അഴിയൂര്‍, കെ പി ഗോപി, ഖജാഞ്ചി സി പി മജീദ് ഹാജി തുടങ്ങിയവര്‍ ജില്ലയിലെ വിവിധ വാര്‍ഡുകളില്‍ പര്യാടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.