|    May 22 Mon, 2017 9:09 pm
FLASH NEWS

ജില്ലയില്‍ എല്ലാ വീടുകളിലും കക്കൂസ് : സമ്പൂര്‍ണ പ്രഖ്യാപനം നടത്തി

Published : 19th October 2016 | Posted By: Abbasali tf

പാലക്കാട്: ജില്ലയെ സമ്പൂര്‍ണ പൊതുസ്ഥല മലമൂത്ര വിസര്‍ജന നിര്‍മാര്‍ജന (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ ) ജില്ലയായി പ്രഖ്യാപിച്ചു. ജില്ലയിലെ മൊത്തം 13 ബ്ലോക്ക് പഞ്ചായത്തുകളിലെയും 88 ഗ്രാമ പഞ്ചായത്തുകളിലെയും വിവിധ വീടുകളില്‍ 23075 കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.കെ.ശാന്തകുമാരിയാണ് പ്രഖ്യാപനം നടത്തിയത്.   അട്ടപ്പാടിയിലെ ദുര്‍ഘട മേഖലയില്‍ ( ക്രിട്ടിക്കല്‍) ഉള്‍പ്പെട്ട അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലായി 4665 കക്കൂസുകളും എരുത്തേമ്പതി, വടകരപ്പതി, പുതുശ്ശേരി, മുതലമട, നെല്ലിയാമ്പതി, എന്നീ ക്രിട്ടിക്കല്‍ പഞ്ചായത്തുകളിലായി 3127 കക്കൂസുകളും നിര്‍മാണം പൂര്‍ത്തിയായി. ഒരു കക്കൂസിന് 15,400/- സബ്‌സിഡി നിരക്കില്‍  ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്്. ഇതില്‍ 12,000/- ജില്ലാ ശുചിത്വ മിഷന്റെ  വിഹിതവും, 3400/- അതത് പഞ്ചായത്തുകളുടെ വിഹിതവുമാണ് .ക്രിട്ടിക്കല്‍ പഞ്ചായത്തുകളിലെ കക്കൂസ് നിര്‍മ്മാണത്തിനാവശ്യമായി വന്ന 10000/- അധിക തുക  ജില്ല പഞ്ചായത്താണ് നല്‍കിയത്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പ്രഖ്യാപന പരിപാടിയില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, എ.ഡി.എം. എസ് വിജയന്‍, സബ് കലക്ടര്‍ പി ബി നൂഹ്, അസിസ്റ്റന്റ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ജെ ടോമി മറ്റ് ഉദ്യോഗസ്ഥര്‍  സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day