|    Aug 20 Sun, 2017 7:45 am
FLASH NEWS

ജില്ലയില്‍ ഇ-ഹെല്‍ത്ത് പരിപാടിക്ക് തുടക്കം കുറിക്കുന്നു

Published : 3rd August 2017 | Posted By: fsq

 

കൊല്ലം: ആധാര്‍ അടിസ്ഥാന രേഖയാക്കി വ്യക്തികളുടെ വിവരങ്ങളും രോഗ വിവരങ്ങളും കംപ്യൂട്ടറില്‍ ശേഖരിച്ച് ചികില്‍സയും തുടര്‍ ചികില്‍സയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുന്ന ഇ-ഹെല്‍ത്ത് പരിപാടിക്ക് കൊല്ലം ജില്ലയില്‍ തുടക്കം കുറിക്കുന്നു. നാളെ രാവിലെ 10ന് കൊല്ലം എന്‍ എച്ച് എം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പരിപാടി ഉദ്ഘാടനം ചെയ്യും. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. വിവര ശേഖരണത്തിനായി ജില്ലയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ടാബിന്റെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ടി മിത്ര നിര്‍വഹിക്കും.ഇ-ഹെല്‍ത്ത് പദ്ധതിയുടെ വിവരശേഖരണം വാര്‍ഡുതലത്തില്‍ നടത്തും. ആശുപത്രിയില്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ ഡിജിറ്റല്‍ സംവിധാനം വഴി രോഗി ഉള്‍പ്പെടുന്ന പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക