|    Aug 23 Wed, 2017 9:11 pm
FLASH NEWS

ജില്ലയില്‍ ഇന്നലെ രണ്ട് പത്രിക സമര്‍പ്പിച്ചു; ഇതുവരെ സമര്‍പ്പിച്ചത് 18 പത്രികകള്‍

Published : 27th April 2016 | Posted By: SMR

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇന്നലെ രണ്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പണം നടന്ന മൂന്നാം ദിവസം കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ടി പി കുട്ടപ്പനും (കേരള ജനതാ പാര്‍ട്ടി), വൈക്കം മണ്ഡലത്തില്‍ പ്രകാശ് കെ സി സിപിഐ എംഎല്‍ (റെഡ് സ്റ്റാര്‍)യുമാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലയില്‍ ഇതോടെ 18 പത്രിക സമര്‍പ്പണം നടന്നു.
ജില്ലയില്‍ നാമനിര്‍ദേശ പത്രികയുടെ സൂക്ഷമ പരിശോധന ഏപ്രില്‍ 30ന് രാവിലെ 11 ന് നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ അറിയിച്ചു. പാല, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലെ സൂക്ഷമ പരിശോധന ആര്‍ആര്‍, എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
വൈക്കം, ഏറ്റുമാനൂര്‍ നിയോജകമണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോ ണ്‍ഫറന്‍സ് ഹാളിലാണ് നടക്കുക.
കോട്ടയം നിയോജക മണ്ഡലത്തിലെ സൂക്ഷ്മ പരിശോധന പുഞ്ച സ്‌പെഷ്യല്‍ ഓഫിസറുടെ നേതൃത്വത്തില്‍ കോട്ടയം പുഞ്ച സ്‌പെഷ്യല്‍ ഓഫിസിലും പുതുപ്പള്ളിയുടേത് കോട്ടയം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ആര്‍ഡിഒ ഓഫിസിലും ചങ്ങനാശ്ശേരിയുടേത് എല്‍എ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ അസി.
കലക്ടറുടെ ഓഫിസിലും കാഞ്ഞിരപ്പള്ളിയുടേത് കോട്ടയം എഡിസിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ നാഷനല്‍ സര്‍വീസ് ഹാളിലും പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലേത് പാലാ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പാലാ ആര്‍ഡിഒ ഓഫിസിലുമാണ് നടക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക