|    Aug 21 Mon, 2017 3:28 pm
FLASH NEWS

ജില്ലയില്‍ ഇതുവരെ ലഭിച്ചത് 453.2 മില്ലിമീറ്റര്‍ മഴ

Published : 13th June 2017 | Posted By: fsq

 

കാസര്‍കോട്്: ജൂണ്‍ ഒന്നിന് കാലവര്‍ഷം തുടങ്ങിയത് മുതല്‍ ജില്ലയില്‍ ഇതേവരെയായി 453.2 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നറിയിച്ചു. ഇന്നലെ രാവിലെ എട്ട് വരേയുള്ള 24 മണിക്കൂറില്‍ 145.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ ഇന്നും നാളെയും ശക്തമായി പെയ്യുമെന്നും കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു. കടലില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് അധികൃതരും അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക