|    Nov 22 Thu, 2018 1:23 am
FLASH NEWS

ജില്ലയില്‍ ആരവങ്ങളില്ലാതെ പെരുന്നാള്‍ ആഘോഷം

Published : 24th August 2018 | Posted By: kasim kzm

മലപ്പുറം: സംസ്ഥാന വ്യാപകമായുണ്ടായ മഴക്കെടുതിയേല്‍പിച്ച ആഘാതം ജില്ലയില്‍ പെരുന്നാള്‍ ആഘോഷത്തിലും പ്രതിഫലിച്ചു. ആരവങ്ങളില്ലാത്ത ആഘോഷമായിരുന്നു ഇത്തവണ. ദുരന്ത ബാധിതര്‍ക്കുള്ള പ്രത്യേക പ്രാര്‍ഥനകളിലായിരുന്നു ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിനെത്തിയവര്‍. പ്രകൃതി ദുരന്തങ്ങള്‍ക്കിരയായവരെ സഹായിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ആഹ്വാനം ചെയ്തു. കോട്ടക്കുന്നിലടക്കം പ്രധാന വിനോദ കേന്ദ്രങ്ങളിലെല്ലാം പെരുന്നാള്‍ ദിനത്തില്‍ സന്ദര്‍ശകര്‍ നന്നേ കുറവായിരുന്നു. വിനോദങ്ങള്‍ക്കായി നീക്കിവെച്ച തുകയത്രയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കുകയായിരുന്നു യുവതദുരന്ത പശ്ചാത്തലത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഓണം വാരാഘോഷവും ഇത്തവണ മാറ്റിവച്ചിട്ടുണ്ട്. വിവിധ വിനോദ കേന്ദ്രങ്ങളില്‍ നടത്തിവരാറുള്ള പരിപാടികള്‍ മുന്‍ വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിനു സഞ്ചാരികളേയാണ് ആകര്‍ഷിച്ചിരുന്നത്. അതേസമയം പെരുന്നാള്‍ ദിവസവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായിരുന്നു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ജീവിതതാളം തെറ്റിച്ചവര്‍ക്ക് കരുത്തേകാന്‍ പള്ളികള്‍ കേന്ദ്രീകരിച്ചും ധനസമാഹരണം നടന്നു. വിവിധ സന്നദ്ധ സംഘങ്ങള്‍ പെരുന്നാള്‍ ആഘോഷം മാറ്റിവെച്ച് ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യ വസ്തുക്കളടക്കമുള്ള സഹായ വസ്തുക്കള്‍ എത്തിച്ചും മാതൃക തീര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss