|    Feb 20 Tue, 2018 3:27 pm
FLASH NEWS

ജില്ലയില്‍ അംഗീകാരമുള്ള ഏക പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാ പിപിടിടിഐ മാത്രമെന്ന്

Published : 26th May 2017 | Posted By: fsq

 

തൃശൂര്‍: ജില്ലയില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഏക പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാ പിപിടിടിഐ മാത്രമാണെന്ന് ഡയറക്ടര്‍ പികെ ജോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അനധികൃതമായി നിരവധി സ്ഥാപനങ്ങളാണ് കൂടുതല്‍ ഫീസ് വാങ്ങി ട്രെയിനിങ് നല്‍കുന്നത്. ഇവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു വിലയുമില്ലാത്തതാണ്. അറിയാതെയാണ് നിരവധി പേര്‍ ഇങ്ങനെ ചതിക്കപ്പെടുന്നത്. ഇത്തരത്തില്‍ ചതിക്കപ്പെടുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്ത് അംഗീകാരമുള്ള പിപിടിടിഐകളെ സംബന്ധിച്ച ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും ജോസ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എ്ഡ്യൂക്കേഷന്റെയും അംഗീകാരത്തോടെയാണ് ഒല്ലൂര്‍ ചീരാച്ചിയില്‍ വിദ്യാ പിപിടിടിഐ പ്രവര്‍ത്തിക്കുന്നത്. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ 33 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് കോഴ്‌സില്‍ ചേരാനാകും. മുപ്പതിനായിരം രൂപ മാത്രമാണ് ഫീസ്. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ദേവസി പന്തല്ലൂക്കാരന്‍, വൈസ് പ്രിന്‍സിപ്പല്‍ ലിമി പോള്‍, അനിമേറ്റര്‍ പി.ജെ.വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss