|    Nov 18 Sat, 2017 4:43 am

ജില്ലയില്‍സുരക്ഷിതം പദ്ധതിയുമായി ആരോഗ്യ വകുപ്പ്‌

Published : 7th August 2017 | Posted By: fsq

 

കൊണ്ടോട്ടി:ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ കൂടുതല്‍ കൊണ്ടോട്ടി,ഓമാനൂര്‍ മേഖലയില്‍ എന്ന് ആരോഗ്യവകുപ്പിന്റെ കണ്ടത്തല്‍. മഞ്ഞപ്പിത്തം,ടൈഫോയ്്ഡ്,വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങളാണ് ഈ പ്രദേശത്ത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൊണ്ടോട്ടി മണ്ഡലത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതികളാവിഷ്‌കരിച്ചു.സ്ഥലം എംഎല്‍എ ടി വി ഇബ്രാഹീമിന്റെ നിര്‍ദേശത്തിലാണ് പന്ത്രണ്ടിന  കര്‍മ്മ പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും രോഗാണു മുക്ത കുടിവെളളം ലഭ്യമാക്കും.കുട്ടികളിലാണ് രോഗം കൂടുതല്‍ കാണപ്പെടുന്നത് എന്നതിനാലാണിത്.സ്‌കൂള്‍ കിണറുകള്‍ ശുദ്ധീകരിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും,രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണവും നല്‍കും.സ്‌കൂളുകളില്‍ അള്‍ട്രാ ലൈറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും.എംഎല്‍എ ഫണ്ട്, എല്‍എസ്ജി ഫണ്ട്,പിടിഎ,പ്രദേശിക സമിതി ഫണ്ടുകള്‍ പ്രയോജനപ്പെടുത്തിയാണ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുക.സര്‍ക്കാര്‍ സ്‌കുളുകള്‍ക്ക് പുറമെ ഐഡഡ് വിദ്യാലയങ്ങളിലും പദ്ധതി നടപ്പിലാക്കും. സ്‌കൂളുകളില്‍ കുട്ടി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.വിദ്യാര്‍ത്ഥികളായ കുട്ടി ഡോക്ടര്‍മാര്‍ സമീപത്തെ പത്ത് വീടുകളിലെ രോഗ വിവരങ്ങള്‍ അടുത്തുളള ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതാണ് പദ്ധതി. രോഗം കണ്ടുതുടങ്ങുമ്പോഴേക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വ്യാപനം തടയുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് വിദ്യാലയങ്ങളില്‍ കാംപയിന്‍ നടത്താനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ജലജന്യ രോഗങ്ങള്‍ക്ക് പുറമെ കുട്ടികളില്‍ രോഗ പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിക്കുന്നത് ഇല്ലാതാക്കാനും പദ്ധതിയുണ്ട്.അതത് സ്ഥലത്തെ ജനപ്രതിനിധികളും,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും,മത നേതാക്കന്മാരുടേയും സഹായത്തോടെയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക