|    Mar 23 Thu, 2017 1:58 pm
FLASH NEWS

ജില്ലയിലെ 310 വാര്‍ഡുകളില്‍ കാര്‍ഷിക സെന്‍സസ് തുടങ്ങി

Published : 11th July 2016 | Posted By: SMR

കണ്ണൂര്‍: അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന കാര്‍ഷിക സെ ന്‍സസ് ജില്ലയിലെ 310 തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ആരംഭിച്ചു. 71 ഗ്രാമപ്പഞ്ചായത്തുകളിലെ 1166 വാര്‍ഡുകളില്‍ 233ഉം 323 നഗരസഭാ വാര്‍ഡുകളിലെ 66ഉം കണ്ണൂര്‍ കോര്‍പറേഷനിലെ 11 ഡിവിഷനുകളുമാണ് സെന്‍സസിനായി തിരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ മുതല്‍ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനാണ് സര്‍വേ ചുമതല. മൂന്ന് ഘട്ടങ്ങളിലായാണു സെന്‍സസ്. വകുപ്പിലെ 75 ഇന്‍വെസ്റ്റിഗേറ്റര്‍മാരാണു വിവരശേഖരണം നടത്തുന്നത്.
തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ മുഴുവന്‍ വീടുകളില്‍നിന്നു ഓരോ കുടുംബത്തിന്റെയും കൈവശമുള്ള മൊത്തം ഭൂമിയുടെയും വിവരങ്ങള്‍ ഒന്നാംഘട്ടത്തില്‍ ശേഖരിക്കും. സര്‍വേയുടെ ഒന്നാംഘട്ടം സപ്തംബര്‍ 30 നകം പൂര്‍ത്തീകരിക്കും. ഒന്നാംഘട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടതില്‍ നിശ്ചിത ശതമാനം കുടുംബങ്ങളെ തിരഞ്ഞെടുത്ത് അവരുടെ കൈവശമുള്ള ഭൂമിയുടെ വിനിയോഗം, ഉടമസ്ഥത, കൃഷിചെയ്യുന്ന വിളകളെ സ ംബന്ധിച്ച വിവരങ്ങള്‍, ജലസേചനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. മൂന്നാംഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളില്‍നിന്ന് കൃഷിക്കുപയോഗിക്കുന്ന വിത്തിനങ്ങള്‍, രാസ-ജൈവവള പ്രയോഗങ്ങള്‍, കീടനാശിനി പ്രയോഗം, കൃഷിക്ക് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ മുതലായവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
പുതിയ കാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും കാര്‍ഷികനയം രൂപീകരിക്കുന്നതിനും അടിസ്ഥാനമായി ഉപയോഗിക്കുന്നത് കാര്‍ഷിക സെ ന്‍സസിലെ സ്ഥിതിവിവര കണക്കുകളാണ്.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക