|    Mar 27 Mon, 2017 12:36 am
FLASH NEWS

ജില്ലയിലെ 20 സ്‌കൂളുകളില്‍ കൗണ്‍സലിങ് റൂം ആരംഭിക്കുന്നു

Published : 12th October 2016 | Posted By: Abbasali tf

കൊല്ലം: നാഷനല്‍ ഹൈല്‍ത്ത് മിഷന്‍- ആരോഗ്യവകുപ്പ് “തളിര്‍മനം” വിദ്യാലയ മാനസികരോഗ്യപരിപാടിയിന്‍ കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് സര്‍ക്കാര്‍-എയിഡഡ് സകൂളുകളില്‍ കൗണ്‍സലിങ് റൂം സംവിധാനിക്കുന്നതിന് സ്‌കൂള്‍ ഒന്നിന്ന് ഇരുപതിനായിരം രൂപ വീതം അനുവദിച്ചതായി ജില്ലാ പ്രോഗ്രം മാനേജര്‍ അറിയിച്ചു. കൂടാതെ ആറ് സൈക്കോളജിസ്റ്റ് കൗണ്‍സലര്‍മാര്‍, രണ്ട് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ എന്നിവരെയും നിയമിക്കുവാന്‍ അനുമതി ലഭിച്ചു. ഇതോടെ സാമൂഹിക ക്ഷേമ വകുപ്പ് , ഒആര്‍സി, ഭൂമിക, ഐസിഡിഎസ് എന്നിവയുടെ കൗണ്‍സലര്‍മാരാരുള്‍പ്പെടെ ജില്ലയില്‍ എഴുപതോളം മാനസികരോഗ്യ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാകും.വിക്‌ടോറിയ ആശുപത്രി, കടക്കല്‍, കരുനാഗപ്പള്ളി, പുനലൂര്‍, കൂണ്ടറ താലൂക്കാശുപത്രി എന്നിവടങ്ങളില്‍ “കൗമാര മിത്രം” കൗണ്‍സലിങ് സെന്ററുകള്‍ നവംബര്‍ മാസം മധ്യത്തോടെ സജീവമാകും. രണ്ട് ക്ലിനിക്കല്‍ സൈക്കോളജിസ്സുകളുടെ സേവനം, ജില്ലയിലെ ഡി അഡിക്ഷന്‍ സെന്ററുകള്‍ക്കും ലഭ്യമാകും. കൗമാരാരോഗ്യ-ശിശുരോഗ സെപഷ്യലിസ്റ്റുകളായ ഡോ. ഷബീര്‍, ഡോ. മനോജ് മണി, ഡോ. റീന എന്‍ ആര്‍ ( വിക്‌ടോറിയ ആശുപത്രി), ഡോ. രമേഷ് ആര്‍, സൈക്യാട്രിസ്റ്റ് ജില്ലാ ആശുപത്രി, ഡോ സൈജു ഹമീദ് (മാനസികാരോഗ്യ വിദഗ്ദ്ധന്‍) എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. വിശദവിവരങ്ങള്‍ക്ക്  9447120487 എന്ന നമ്പറില്‍ ബന്ധപ്പെടണം. ലോകമാനസികാരോഗ്യ ദിന സന്ദേശം ഉള്‍ക്കൊണ്ട് ജില്ലയിലെ ദേശീയാരോഗ്യ ദൗത്യവും ജില്ലാ മെഡിക്കല്‍ ഓഫിസും സംയുക്തമായി കൗമാരാരോഗ്യ പരിപാടിയുടെ ഭാഗമായി കൗമാര മാനസികരോഗ്യ കാംപയിന്‍ സംഘടിപ്പിക്കും. തളിര്‍ മനസ്സുകള്‍ക്ക് പ്രഥമ ശുശ്രൂഷ  എന്ന് നാമകരണം ചെയ്ത കാംപയിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞടുക്കപ്പെട്ട 50 സ്‌കൂളുകളില്‍ കാംപയിന്‍ കാലയളവിലും, തുടര്‍ന്ന് മറ്റു സ്‌കൂളുകളിലും മാനസികരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക