|    Dec 12 Tue, 2017 9:49 am

ജില്ലയിലെ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ക്രമക്കേട്;  വ്യാപക റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു

Published : 1st July 2016 | Posted By: SMR

തൊടുപുഴ: പട്ടികജാതി കോളനികളില്‍ നടപ്പാക്കി വരുന്ന ‘സ്വയം പര്യാപ്ത ഗ്രാമം’ പദ്ധതിയുടെ മറവില്‍ ഇടുക്കി ജില്ലയില്‍ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പുകള്‍ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. മുള്ളരിങ്ങാട് എസ്‌സി കോളനിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ സജിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി.
ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡുകള്‍ വൈകിട്ടും തുടരുകയാണ്. ക്രമക്കേടുകള്‍ വെളിപ്പെടുന്ന നിരവധി രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. മൂലമറ്റത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫിസ്,തൊടുപുഴ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ്,തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരളാ അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ (കെയ്‌കോ)യുടെ തൊടുപുഴയിലെ ഓഫിസ്,കോണ്‍ട്രാക്ടര്‍ മൈക്കിളിന്റെ നെടുങ്കണ്ടത്തുള്ള വീട് എന്നിവിടങ്ങളിലാണ് അന്വേഷണ സംഘം ഒരേ സമയം റെയ്ഡ് നടത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ജില്ലാ പോലിസ് മേധാവി എ വിജോര്‍ജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്.ഒരു കോടി രൂപ അനുവദിച്ച പദ്ധതിയില്‍ 10 ലക്ഷം രൂപ മാത്രം വിനിയോഗിച്ചതിനുശേഷം 37,14,356 രൂപ ചെലവാക്കിയതായി രേഖകള്‍ തയ്യാറാക്കുകയും 45 ലക്ഷം രൂപാ കോണ്‍ട്രാക്ടര്‍ക്ക് കൈമാറുകയും ചെയ്തതായാണ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നത്.എന്നാല്‍ ഇന്നലെ നടന്ന പരിശോധനയില്‍ ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫിസിലെ രേഖകള്‍ പ്രകാരം 65 ലക്ഷം രൂപ ചെലവഴിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക