|    Dec 15 Fri, 2017 4:21 am
FLASH NEWS

ജില്ലയിലെ വിഭവ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജില്ലാ പദ്ധതി

Published : 1st December 2017 | Posted By: kasim kzm

കൊല്ലം:പ്രകൃതി, മാനവ, ധന, സ്ഥാപന വിഭവങ്ങളുടെ സാധ്യതകളും ലഭ്യതയും പരമാവധി പ്രയോജനപ്പെടുത്തുന്ന സമഗ്ര ജില്ലാ പദ്ധതിയുടെ കരടിന് അന്തിമ രൂപമാകുന്നു. 2017-18 മുതലുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ ജില്ലയിലെ ഓരോ വികസന യൂനിറ്റിനും വിവിധ സ്രോതസുകളില്‍നിന്ന് ലഭിക്കാവുന്ന തുക ഏറെക്കുറെ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. വികസന ഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, കേന്ദ്ര-സംസ്ഥാന പദ്ധതി വിഹിതം എന്നിവയില്‍ വര്‍ഷംതോറും 10 ശതമാനം വര്‍ധിക്കുമെന്ന് കണക്കാക്കി 2021-22 വരെയുള്ള വിഹിതം നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ ഉപസമിതികളുടെ കരട് അധ്യായങ്ങള്‍ അവതരിപ്പിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു.ജലസംരക്ഷണം ഉറപ്പാക്കാന്‍ ഗ്രാമസഭകളുടെ മാതൃകയില്‍ ജലസഭകള്‍ ചേരാനും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളും ഉപസമിതി ശുപാര്‍ശ ചെയ്യുന്നു. അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിന് വലിയപ്രാധാന്യം നല്‍കണമെന്നും സെന്റ ര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റിന്റെ പദ്ധതികളിലൂടെ ശാസ്താംകോട്ട തടാകം നിലനിര്‍ത്താനാകണമെന്നും നിര്‍ദേശിക്കുന്നു. ഇത്തിക്കരയാറ്റില്‍ പുതിയ ചെക്ക് ഡാം, പള്ളിക്കലാറിന്റെ പുനരുദ്ധാരണത്തിന് 15 കോടി രൂപയുടെ പദ്ധതി, കല്ലടയാറ്റിലെ കടപുഴ, പിടവൂര്‍ എന്നിവടങ്ങളിലായി രണ്ട് തടയണകള്‍, ഏനാത്ത് ചെക്ക് ഡാം എന്നിവയാണ് ജലസംരക്ഷണത്തിനുള്ള മറ്റ് ശ്രദ്ധേയ പദ്ധതികളായി അവതരിപ്പിച്ചിരിക്കുന്നത്.തരിശുകള്‍ ഇല്ലാതാക്കി 2800 ഹെക്ടറില്‍ നെല്‍കൃഷി നടത്തിയതായി യോഗം വിലയിരുത്തി. യന്ത്രവല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തണം. ജൈവവളം ഉപയോഗിച്ച് ഉത്പാദനക്ഷമത ഉറപ്പാക്കണം. നെല്‍കൃഷി വ്യാപനത്തിനൊപ്പം ഉത്പന്ന വൈവിധ്യവല്‍ക്കകരണവും നടപ്പാക്കണം. തെങ്ങിന്‍തടങ്ങളിലൂടെ മഴക്കൊയ്ത്ത് നടപ്പാക്കണം. പച്ചക്കറിക്ക് താങ്ങുവിലയും ഇടവിളകള്‍ക്ക് തറവിലയും സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വിലസ്ഥിരതയും ഉറപ്പാക്കേണ്ടതുണ്ടെന്നും  ഉപസമിതികള്‍ നിര്‍ദേശിച്ചു.മൂല്യവര്‍ധിത ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം സാധ്യമായ എല്ലാ മേഖലയിലും പരീക്ഷിക്കക്കണമെന്നും കശുമാവ് കൃഷിവ്യാപനത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ശുപാര്‍ശയുണ്ട്. ജില്ലാ പദ്ധതി രൂപീകരണത്തിനായി നിയോഗിച്ചിട്ടുള്ള 19 ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ കരട് അധ്യായങ്ങള്‍ അവതരിപ്പിച്ചു. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കരട് പദ്ധതി തയ്യാറാക്കുന്നതിന് ജില്ലാതലത്തില്‍ എഡിറ്റിങ് സമിതിയും രൂപീകരിച്ചു. ഈ മാസം അവസാനത്തോടെ കരട് ജില്ലാ പദ്ധതി തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ അറിയിച്ചു.ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി, ആസൂത്രണ സമിതിയുടെ സര്‍ക്കാര്‍ പ്രതിനിധി എം വിശ്വനാഥന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ ഉപസമിതി അംഗങ്ങള്‍, ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.തഴവ: പ്രവാചക ചിന്തകള്‍ക്ക് സമാകാലിക സമൂഹത്തില്‍ പ്രസക്തിയേറുന്നുവെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് അഭിപ്രായപ്പെട്ടു.തഴവ മുസ്്‌ലിം ജമാഅത്ത് മദ്‌റസത്തുല്‍ ജീലാനിയായുടെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വ അധ്യപക വിദ്യാര്‍ഥി സംഗമം, സ്‌കോളര്‍ഷിപ്പ് വിതരണം, മുന്‍ അധ്യാപകരെ ആദരിക്കല്‍, മതപ്രഭാഷണം എന്നിവ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്നു. മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ മുഹമ്മദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വലിയത്ത് ഇബ്രാഹിംകുട്ടി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. സര്‍ട്ടിഫിക്കറ്റ് വിതരണം എംഎ ആസാദും, സമ്മാനദാനം കെ എ ജവാദും നിര്‍വ്വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് ഹാജി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. തഴവ മുസ്്‌ലിം ജമാഅത്ത് ചീഫ് ഇമാം ഹാജി എച്ച് അഹമ്മദ്‌കോയ മൗലവി, സി ആര്‍ മഹേഷ്, സുധീര്‍ കാരിക്കല്‍, ഖലീലുദ്ദീന്‍ പൂയപ്പള്ളി, സിയോണ്‍ ഷിഹാബ്, ബദറുദ്ദീന്‍, നിഹാദ് അല്‍അമീന്‍ മുഹമ്മദ് അന്‍വര്‍, ഖമറുദ്ദീന്‍ ബാഖവി, അനി പന്തപ്ലാവില്‍, ആനിപൊന്‍, ജമാഅത്ത് സെക്രട്ടറി തോപ്പില്‍ ഷിഹാബ്, അബ്ദുല്‍ ഷുക്കൂര്‍ സംസാരിച്ചു. നബിദിനാഘോഷംകരുനാഗപ്പള്ളി:    കരുനാഗപ്പള്ളി രശ്മി ഹാപ്പിഹോമില്‍ നാളെ രാവിലെ 11ന് നബിദിനാഘോഷം നടക്കും. പ്രവാചക സ്മൃതിയും പായസവിതരണ ഉദ്ഘാടനവും സ്വാമി വേദാമൃത ചൈതന്യനിര്‍വഹിക്കും.  ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ മുന്‍ ഡയറക്ടര്‍ അനില്‍ മുഹമ്മദ്, എംഡി രവീന്ദ്രന്‍ രശ്മി പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക