|    Jan 18 Wed, 2017 5:33 pm
FLASH NEWS

ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മുഖംമിനുക്കുന്നു

Published : 13th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പുതിയ മുഖം നല്‍കാന്‍  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഇതിന്റെ ഭാഗമായി ജില്ലയിലെ ഒന്‍പതു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയാക്കാനുള്ള തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 16നു തുടങ്ങും. ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയുടെ ഭാഗമായാണ് നടപടി. കോവളം, ശംഖുമുഖം, വേളി, വര്‍ക്കല, കാപ്പില്‍, പൊന്‍മുടി, അരുവിക്കര, കനകക്കുന്ന്, നെയ്യാര്‍ എന്നിവിടങ്ങളിലാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനായുള്ള ഡെസിഗ്‌നേഷന്‍ ലെവല്‍ ടാസ്‌ക് ഫോഴ്‌സിനും ജില്ലാ ഡിടിപിസി രൂപം നല്‍കിക്കഴിഞ്ഞു. അതതു സ്ഥലങ്ങളിലെ എംഎല്‍എമാര്‍ ചെയര്‍മാനായും പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പില്‍ ചെയര്‍മാന്‍ എന്നിവര്‍ കണ്‍വീനറുമായ കമ്മിറ്റിയും രൂപീകരിച്ചു. ഇതിന്റെ ആദ്യയോഗം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി.  ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുഴുവനായി  ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേടായ ടോയ്‌ലറ്റുകള്‍ പുനര്‍നിര്‍മിക്കും. 16നു നടത്തുന്ന ശുചീകരണത്തിനു പിന്നാലെ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലും സ്ഥിരമായുള്ള ശുചീകരണത്തിനു പുറമെ ഇതും തുടരും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനൊപ്പം  വിനോദസഞ്ചാര വകുപ്പും പദ്ധതിയില്‍ പങ്കാളിയാണ്. സംസ്ഥാനത്തെ  84 വിനോദസഞ്ചാരകേന്ദ്രങ്ങളെ വരുന്ന സീസണില്‍ പൂര്‍ണമായും സുസജ്ജമാക്കാനുള്ള പദ്ധതിയാണു വിനോദസഞ്ചാരവകുപ്പിന്റെയും ഡിടിപിസികളുടെയും നേതൃത്വത്തില്‍ നടത്തുന്ന ഗ്രീന്‍ കാര്‍പെറ്റ്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടോയ്‌ലറ്റ്, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുക, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സുരക്ഷിത്വം ഒരുക്കുക, കുടിവെള്ളം ഒരുക്കുക,  വിവരസംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക, ലൈഫ് ഗാര്‍ഡുകളുടെ  എണ്ണത്തിലെ പോരായ്മകള്‍ നടപ്പിലാക്കുക തുടങ്ങിയ കര്‍മപരിപാടികളാണു ഗ്രീന്‍ കാര്‍പെറ്റിന്റെ ഭാഗമായി നടത്താനൊരുങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക