|    Jul 19 Thu, 2018 11:42 am
FLASH NEWS

ജില്ലയിലെ റേഷന്‍ വിതരണം : 3,880 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു

Published : 22nd September 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം വിതരണം ചെയ്യുന്നതിന് 3880 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ ജി പ്രസന്നകുമാരി അറിയിച്ചു. 3319 മെട്രിക് ടണ്‍ അരിയും 561 മെട്രിക് ടണ്‍ ഗോതമ്പുമാണ് വിതരണത്തിനായി വിവിധ റേഷന്‍ കടകളില്‍ എത്തിച്ചിട്ടുള്ളത്. എഎവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്ക് (മഞ്ഞ കാര്‍ഡ്) കാര്‍ഡ് ഒന്നിന് 28 കിലോ അരിയും ഏഴ് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട (പിങ്ക് കാര്‍ഡ്) കാര്‍ഡുകളിലെ ഓരോ അംഗത്തിനും സൗജന്യമായി നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. രണ്ട് രൂപ നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കാന്‍ അര്‍ഹതയുള്ള മുന്‍ഗണനാ ഇതര സബ്‌സിഡി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (നീല കാര്‍ഡ്) ഓരോ അംഗത്തിനും രണ്ട് കിലോ അരി രണ്ട് രൂപ നിരക്കിലും ഓരോ കാര്‍ഡിനും ഒരു കിലോ ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കിലും ലഭിക്കും. രണ്ട് രൂപ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനാ ഇതര നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (വെള്ള കാര്‍ഡ്) കാര്‍ഡ് ഒന്നിന് അരി, ഗോതമ്പ്, ആട്ട ഉള്‍പ്പടെ നാല് കിലോഗ്രാം ഭക്ഷ്യധാന്യം അരി കിലോഗ്രാമിന് 8.90 രൂപ, ഗോതമ്പ് 6.70 രൂപ, ആട്ട 15 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് കാര്‍ഡ് ഒന്നിന് നാല് ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 20 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച് പരാതികള്‍ ഉള്ളവര്‍ 18004251550 എന്ന ടോള്‍ ഫ്രീ നമ്പരിലോ, ജില്ലാ സപ്ലൈ ഓഫിസിലെ 0468 2222612 എന്ന നമ്പരിലോ അറിയിക്കാം. താലൂക്ക് സപ്ലൈ ഓഫിസുകളിലും പരാതികള്‍ അറിയിക്കാം. ഫോണ്‍: 0468 2222212 (കോഴഞ്ചേരി), 04734 224856 (അടൂര്‍), 0469 2701327 (തിരുവല്ല),  0469 2382374 (മല്ലപ്പള്ളി), 04735 227504 (റാന്നി), 0468 2246060 (കോന്നി).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss