|    Jul 21 Sat, 2018 12:11 am
FLASH NEWS

ജില്ലയിലെ മഴക്കുറവ് 37 ശതമാനം

Published : 22nd September 2017 | Posted By: fsq

 

മാനന്തവാടി: ഈ കാലവര്‍ഷത്തില്‍ ജില്ലയിലെ മഴക്കുറവ് 37 ശതമാനം. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ലഭിച്ച ഉയര്‍ന്ന തോതിലുള്ള മഴയാണ് നേരത്തെ 47 ശതമാനമായിരുന്ന മഴക്കുറവ് 37 ശതമാനത്തിലെത്തിച്ചത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ ജില്ലയില്‍ 59 ശതമാനത്തിന്റെ മഴക്കുറവായിരുന്നു രേഖപ്പെടുത്തിയത്. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരമാണിത്. മുന്‍വര്‍ഷം ഇത് 59 ശതമാനവും 13 വരെ 47 ശതമാനവുമായിരുന്നു. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ ബുധനാഴ്ച വരെ ജില്ലയില്‍ ലഭിക്കേണ്ടിയിരുന്നത് 2551.9 മില്ലിമീറ്റര്‍ മഴയായിരുന്നു. 1601.3 മില്ലിമീറ്റര്‍ മഴ കിട്ടി. കഴിഞ്ഞ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ജില്ലയില്‍ 287 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഈ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത് വൈത്തിരിയിലാണ്. വൈത്തിരിയില്‍ 282.9 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ മാനന്തവാടിയില്‍ 187.2 മില്ലിമീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ 99.2 മില്ലിമീറ്ററും അമ്പലവയലില്‍ 78.2 മില്ലിമീറ്ററും മഴ ലഭിക്കുകയുണ്ടായി. മണ്‍സൂണ്‍ സപ്തംബര്‍ മുപ്പതോടെ അവസാനിക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ പോലും ജില്ലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്ന മഴക്കുറവ് പരിഹരിക്കപ്പെടുകയില്ലെന്നാണ് സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss