|    Apr 25 Tue, 2017 10:07 am
FLASH NEWS

ജില്ലയിലെ ഫാര്‍മസികള്‍പരിശോധിക്കാന്‍ സംവിധാനമില്ല

Published : 24th October 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിലെ സ്വകാര്യ ക്ലിനിക്കുകളോടനുബന്ധിച്ചുള്ള ഫാര്‍മസികള്‍ പരിശോധിക്കാന്‍ സംവിധാനമില്ല. ഇവിടങ്ങളില്‍ നിന്നു കാലാവധി കഴിഞ്ഞതും നിരോധിക്കപ്പെട്ടതുമായ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന പരാതി നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇവയില്‍ പലതിനും പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച ഏഴു ഫാര്‍മസി ഇന്‍സ്‌പെക്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ടൗണുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളില്‍ മാത്രമാണ് ഇവര്‍ കൂടുതലും പരിശോധന നടത്താറുള്ളത്. എന്നാല്‍, ക്ലിനിക്കുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളില്‍ ഭൂരിഭാഗവും മതിയായ യോഗ്യതയില്ലാത്ത കുറഞ്ഞ ശമ്പളത്തില്‍ നിയോഗിക്കുന്ന പെണ്‍കുട്ടികളാണ് മരുന്നുകള്‍ നല്‍കുന്നത്. ഡോക്ടര്‍ പരിശോധിക്കുന്ന മുറിക്ക് പുറത്തുനിന്നാണ് മരുന്നു നല്‍കുന്നതെങ്കില്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഇതു പാലിക്കപ്പെടുന്നില്ല. ഇതിനു പുറമെ സ്വകാര്യ ക്ലിനിക്കുകളില്‍ നിന്ന് നല്‍കുന്ന മരുന്നുകളുടെ വിവരം രോഗിക്ക് നല്‍കണം. എന്നാല്‍, ക്ലിനിക്കിലെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടങ്ങിയ ടോക്കണ്‍ മാത്രമാണ് നല്‍കുന്നത്. ഇക്കാരണത്താല്‍ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ മരുന്നു ബാക്കിയില്ലെങ്കില്‍ ചികില്‍സയിലെ പിഴവ് കണ്ടെത്താന്‍ കഴിയില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് നടവയലില്‍ അടച്ചുപൂട്ടിയ ആശുപത്രിയുള്‍പ്പെടെ ചാരിറ്റബിള്‍ ട്രസ്റ്റും വ്യക്തികളും നടത്തുന്ന സ്ഥാപനങ്ങളില്‍ പലതും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day