|    Sep 23 Sun, 2018 12:49 am
FLASH NEWS

ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ എസ്ഡിപിഐ ഇന്ന് ദേശീയപാത ഉപരോധിക്കും

Published : 31st January 2017 | Posted By: fsq

 

മലപ്പുറം: ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഇന്ന് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ ദേശീയ പാത ഉപരോധിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പി ദാവൂദ് അറിയിച്ചു. ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായി രാവിലെ 10 മുതലാണു ദേശീയ പാത ഉപരോധിക്കുന്നത്. മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി, ചങ്കുവെട്ടിയില്‍ സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, എടപ്പാളില്‍ സംസ്ഥാന സമിതിയംഗം പി കെ യഹിയാ തങ്ങള്‍, നിലമ്പൂരില്‍ എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട് എന്നിവര്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പി ദാവൂദ്, വൈസ്പ്രസിഡന്റുമാരായ വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ.സാദിഖ് നടുത്തൊടി, ഖജാഞ്ചി എ കെ സൈതലവിഹാജി, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ എം സുബൈര്‍, ജില്ലാസമിതിയംഗങ്ങളായ എം ഖമറുദ്ദീന്‍, പി ഉസ്മാന്‍, വി എം ഹംസ, പി ഹംസ, ഭാസ്‌കരന്‍ ചാലില്‍ പങ്കെടുക്കും.രാഷ്ട്രീയ ഫാഷിസവും സാംസ്‌കാരിക ഫാഷിസവും ശക്തമായി പ്രയോഗിച്ചു കൊണ്ടുള്ള ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസിന്റേതല്ലാത്ത സാംസ്‌കാരിക സ്വത്വങ്ങളെ ഇല്ലായ്മ ചെയ്യാനും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവയ്ക്കാനുമാണു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ധീരമായ നടപടിയെന്ന് കൊട്ടിഘോഷിക്കുന്ന നോട്ടു നിരോധനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്കും മിണ്ടാട്ടമില്ല. വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും കരിനിയമങ്ങള്‍ പ്രയോഗിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനും തുനിയുന്ന കേന്ദ്രഭരണത്തിനെതിരേ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ദിവസം തന്നെ നടക്കുന്ന പ്രതിഷേധത്തില്‍ മുഴുവന്‍ ജനാതിപധ്യ വിശ്വാസികളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss