|    Nov 21 Wed, 2018 6:09 pm
FLASH NEWS

ജില്ലയിലെ ദുരിതാശ്വാസ ക്യാംപ് അഞ്ചായി ചുരുങ്ങി

Published : 27th August 2018 | Posted By: kasim kzm

മലപ്പുറം: വെയില്‍ കനത്തതോടെ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളം നേരത്തെ ഇറങ്ങിയിരുന്നെങ്കിലും വീടുകളിലെ ചെളി ഉള്‍പ്പടെ നീക്കി താമസ യോഗ്യമാക്കുന്നതിനായി പലരും ക്യാംപുകളില്‍ തുടരുകയായിരുന്നു. നിലവില്‍ ജില്ലയിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 126 കുടുംബങ്ങളാണുള്ളത്. ഇവരില്‍ 139 പുരുഷന്മാരും, 178 സ്ത്രീകളും, 132 കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ താലൂക്കുകളിലെ ക്യാംപുകള്‍ പൂര്‍ണമായും പൊന്നാനി താലൂക്കിലെ ഒരു ക്യാംപും അവസാനിച്ചു. മഴക്കെടുതി ഏറെ ബാധിച്ച നിലമ്പൂര്‍ താലൂക്കിലാണ് കൂടുതല്‍ കുടുംബങ്ങള്‍ ക്യാംപിലുള്ളത്. കുറുമ്പലങ്ങോട് വില്ലേജിലെ എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ക്യാംപില്‍ 83 കുടുംങ്ങളില്‍ നിന്നായി 294 ആളുകളാണുള്ളതില്‍ 95 പുരുഷന്മാരും, 116 സ്ത്രീകളും, 83 കുട്ടികളുമാണ്.കൊണ്ടോട്ടി മൊറയൂര്‍ വില്ലേജിലെ രണ്ട് ക്യാംപുകളിലായി 28 ആളുകളും, മൊറയൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ക്യാംപില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി ഒമ്പത് പുരുഷന്മാരും, ആറ് സ്ത്രീകളും, മൂന്ന് കുട്ടികളുമാണുള്ളത്. ഒഴുകൂര്‍ കുന്നക്കാട് അങ്കണവാടിയിലെ ക്യാംപില്‍ മൂന്ന് പുരുഷന്‍മാരും, നാല് സ്ത്രീകളും, മൂന്ന് കുട്ടികളും. പൊന്നാനി താലൂക്കി ല്‍ രണ്ടു ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. തിരൂരങ്ങാടി താലൂക്കിലെ നെടുവ വില്ലേജില്‍ 27 കുടുംബങ്ങളില്‍ നിന്നുള്ള 98 ആളുകളാണ് ക്യാംപില്‍ കഴിയുന്നത്. ഇവരില്‍ 38 പുരുഷന്മാരും, 54 സ്ത്രീകളും, ആറ് കുട്ടികളുമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss