|    Oct 21 Sat, 2017 8:54 am
FLASH NEWS

ജില്ലയിലെ ജലക്ഷാമം നേരിടാന്‍ ജല അതോറിറ്റി സജ്ജമാവണം: കൊടിക്കുന്നില്‍ സുരേഷ്

Published : 11th January 2017 | Posted By: fsq

 

ആലപ്പുഴ: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കഴിയാവുന്ന ജലപദ്ധതികള്‍ ഫെബ്രുവരിക്കകം കമ്മിഷന്‍ ചെയ്യാന്‍ ജലവിഭവ വകുപ്പ് ശ്രദ്ധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍ദേശിച്ചു. ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോ-ഓഡിനേഷന്‍ ആന്‍ഡ് മോനിറ്ററിങ് കമ്മറ്റിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലക്ഷാമം രൂക്ഷമാവുന്നതിനൊപ്പം പട്ടാളപ്പുഴു പോലുള്ള കീടങ്ങളാല്‍ കൃഷിക്കുണ്ടാവുന്ന നാശവും ഉദ്യോഗസ്ഥ ജാഗ്രത ഉണര്‍ത്തണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തില്‍ പ്രവര്‍ത്തനം മന്ദീഭവിച്ച പഞ്ചായത്തുകളെ പ്രത്യേകമായി അവലോകനം ചെയ്യണം. അടുത്ത ദിഷയോഗത്തില്‍ ഇത്തരത്തിലുള്ള  പഞ്ചായത്ത് അധികൃതരെ ക്ഷണിക്കാന്‍ സമിതി ചെയര്‍മാനായ കൊടിക്കുന്നില്‍ സുരേഷ് നിര്‍ദേശിച്ചു. ജില്ലയില്‍ സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലാത്ത അങ്കണവാടികള്‍ക്ക് ഭൂമി കണ്ടെത്തുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോ-ഓഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി (ദിഷ) അധ്യക്ഷനായ കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍ദേശിച്ചു. ജില്ലയില്‍ 1041 അങ്കണവാടികള്‍ക്ക് സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിഷ യോഗത്തിലെ തീരുമാന പ്രകാരം നടത്തിയ അന്വേഷണത്തില്‍ 114 സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമി വാങ്ങാന്‍ അനുമതിയില്ലാത്തതിനാലാണ് പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നത്. ഇക്കാര്യത്തില്‍ ഐസിഡിഎസ് ജീവനക്കാരുടെയും റവന്യൂ ജീവനക്കാരുടെയും സംയുക്ത പരിശോധനയാവാമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി സ്ഥലമുള്ളതും കെട്ടിടമില്ലാത്തതുമായ അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ വഹിതം അനുവദിക്കുമെന്ന് പദ്ധതി ജോയിന്റ് കോ-ഓഡിനേറ്റര്‍ പി വിജയകുമാര്‍ അറിയിച്ചു. തൊഴില്‍ വിഹിതമുള്‍പ്പെട അഞ്ചു ലക്ഷം രൂപയാണ് ഇതിനായി പങ്കുകൊള്ളിച്ചിരിക്കുന്നത്. ബാക്കി തുക സാമൂഹിക നീതി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനവും കണ്ടെത്തണം. ഇതിനായി 24 അങ്കണവാടികള്‍ തിരഞ്ഞെടുത്തതില്‍ മൂന്ന് അങ്കണവാടികളുടെ പണി തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ ഡിസംബര്‍ 31 വരെ 252760 കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 3316 435 തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യമിട്ടതില്‍ ഇതിനകം 4283243 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 4044466 വനിത തൊഴില്‍ ദിനങ്ങളും ഇക്കാലയളവില്‍ സൃഷ്ടിക്കാനായി. 103 കുടുംബങ്ങള്‍ക്കാണ് 100 സമ്പൂര്‍ണ്ണ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത്. 14085 പ്രവൃത്തികള്‍ ഏറ്റെടുത്തതില്‍ 12430 എണ്ണം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ബിഎസ്എന്‍എല്‍ സ്ഥാപിച്ച ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച് റിപോര്‍ട്ട് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, പ്രോജക്ട് ഡയറക്ടര്‍ ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക