|    Jan 22 Sun, 2017 1:19 am
FLASH NEWS

ജില്ലയിലെ കായല്‍ ടൂറിസം ഉണര്‍വിന്റെ പാതയില്‍

Published : 16th September 2016 | Posted By: SMR

ആലപ്പുഴ: ജില്ലയിലെ വിനോദ സഞ്ചാര രംഗത്ത് പ്രതീക്ഷ ഉണര്‍ത്തി കായല്‍ ടൂറിസം രംഗത്ത് മികച്ച പ്രതികരണം. സീസണ്‍ തുടങ്ങിയതോടെ ആഭ്യന്തര വിനോദ സഞ്ചാരികളടക്കം ഇവിടേക്ക് ഒഴുകിയെത്തുകയാണ്. ആലപ്പുഴയില്‍ മുന്‍വര്‍ഷങ്ങളിലേതിനാക്കാള്‍ കൂടുതല്‍ വിദേശ, ആഭ്യന്തര സഞ്ചാരികള്‍ ആലപ്പുഴയിലെത്തുന്നുണ്ടെന്നാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍.
2014ലും 15ലുമായി വിദേശികള്‍ അറുപതിനായിരത്തിലധികം പേര്‍ എത്തിയപ്പോള്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം രണ്ടരലക്ഷത്തോളമായിരുന്നുവെന്നാണ് കണക്ക്. ഇക്കുറി ഇത് ഗണ്യമായി വര്‍ധിക്കാനാണ് സാധ്യത. സപ്തംബര്‍ മുതല്‍ ആരംഭിച്ച് മാര്‍ച്ച് വരെയാണ് ജില്ലയിലെ പ്രധാന സീസണ്‍. സപ്തംബര്‍ മുതല്‍ നവംബര്‍വരെയാണ് ഹൗസ്‌ബോട്ട് യാത്രകള്‍ക്കായി കൂടുതല്‍ പേരെത്തുന്നത്.
ജലഗതാഗതവകുപ്പും ആലപ്പുഴ- കൊല്ലം ടൂറിസം ബോട്ട് സര്‍വീസ് ആരംഭിച്ചതും കായല്‍ വിനോദസഞ്ചാരത്തിനു പ്രാധാന്യം നല്‍കിയാണ്. സീണണ്‍ ആരംഭിച്ചതോടെ ടൂറിസം മേഖലയോടു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഉണര്‍ന്ന സ്ഥിതിയാണ്. ആഭ്യന്തര ടൂറിസ്റ്റുകളില്‍ അധികവും ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരാണ്. ഹൗസ് ബോട്ടിലും ശിക്കാര വള്ളങ്ങളിലും കായല്‍ സവാരി നടത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ആലപ്പുഴ ബീച്ചും ഇഷ്ട കേന്ദ്രമാണ്.
കായല്‍ ടൂറിസം വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന മെഗാ ടൂറിസം പദ്ധതി പൂര്‍ണമായി നടപ്പാക്കാനായാല്‍ ഈ രംഗത്ത് വന്‍സാധ്യതകളുണ്ട്.  ജില്ലയിലെ പ്രധാനകേന്ദ്രങ്ങളെയും പരമ്പരാഗത രീതികളെയും ഉള്‍പ്പെടുത്തിയുള്ള ടൂറിസം പാക്കേജ് നടപ്പാക്കണമെന്നും ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക