|    Aug 20 Sun, 2017 11:21 am
FLASH NEWS

ജില്ലയിലെ കരട് വോട്ടര്‍ പട്ടികയില്‍ 16,45,831 പേര്‍

Published : 28th November 2016 | Posted By: SMR

ആലപ്പുഴ: ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ തൃപ്തികരമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.  വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലയുടെ നിരീക്ഷക സുമന എന്‍ മേനോന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ പരാതികള്‍ കുറവാണെന്നും 10,412 അപേക്ഷകള്‍ പുതുതായി ലഭിച്ചുവെന്നും നിരീക്ഷക വ്യക്തമാക്കി. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പുതുതായി 10,412 അപേക്ഷ ലഭിച്ചതായി ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ പറഞ്ഞു. അരൂര്‍- 1338, ചേര്‍ത്തല- 1221, ആലപ്പുഴ- 1157, അമ്പലപ്പുഴ- 1231, കുട്ടനാട്- 775, ഹരിപ്പാട്- 1027, കായംകുളം- 1398, മാവേലിക്കര- 1167, ചെങ്ങന്നൂര്‍- 1098 എന്നിങ്ങനെയാണ് പുതിയ അപേക്ഷ ലഭിച്ചിട്ടുള്ളത്. അപേക്ഷകള്‍ തീര്‍പ്പാക്കുന്ന നടപടി പുരോഗമിക്കുന്നതായി തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ ആര്‍ സുകു പറഞ്ഞു. 2017 ജനുവരി ഒന്നിലെ പ്രായം കണക്കാക്കിയാണ് പട്ടിക പുതുക്കുന്നത്. കരട് വോട്ടര്‍ പട്ടിക പ്രകാരം ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 16,45,831 ആണ്. 7,84,632 പുരുഷന്‍മാരും 8,61,199 സ്ത്രീകളുമാണുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 16,93,155 ആയിരുന്നു. 47,324 പേര്‍ ഇത്തവണ കുറഞ്ഞു. ഇരട്ടിപ്പ് ഒഴിവാക്കല്‍, മരണം, മറ്റിടങ്ങളിലേക്കുള്ള മാറ്റം എന്നിവ മൂലമാണ് കുറവുണ്ടായത്. ഇരട്ടിപ്പ് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞം നടത്തിയിരുന്നു. കരട് വോട്ടര്‍ പട്ടിക പ്രകാരം ചേര്‍ത്തലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,00,867 പേര്‍. 1,57,819 പേരുള്ള കുട്ടനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍.  കായംകുളത്താണ് ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത് 1,03,599 പേര്‍. പുരുഷ വോട്ടര്‍മാര്‍ കൂടുതലുള്ളത് ചേര്‍ത്തലയിലാണ് 97,687 പേര്‍. 1000 പുരുഷന്‍മാര്‍ക്ക് 1098 സ്ത്രീകള്‍ എന്നതാണ് വോട്ടര്‍ പട്ടികയിലെ സ്ത്രീ- പുരുഷ അനുപാതം. വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം (മൊത്തം വോട്ടര്‍മാര്‍, പുരുഷന്‍, സ്ത്രീ, സ്ത്രീ-പുരുഷ അനുപാതം എന്നീ ക്രമത്തില്‍): അരൂര്‍- 1,84,854(90919, 93935, 1033), ചേര്‍ത്തല- 2,00,867 (97687, 103180, 1056), ആലപ്പുഴ- 1,85,480 (90112, 95368, 1058), അമ്പലപ്പുഴ-1,62,486 (78442, 84044, 1071), കുട്ടനാട്- 1,57,819(76235, 81584, 1070), ഹരിപ്പാട്- 1,79,986 (84185, 95801, 1138), കായംകുളം- 1,94,510 (90911, 103599, 1140), മാവേലിക്കര- 1,91,260 (88446, 102814, 1162), ചെങ്ങന്നൂര്‍- 1,88,569 (87695, 100874, 1150). വോട്ടര്‍ പട്ടികയുടെ പ്രത്യേക പുതുക്കലുമായി ബന്ധപ്പെട്ട് അവകാശങ്ങളും തര്‍ക്കങ്ങളും നവംബര്‍ 30 വരെ ഉന്നയിക്കാം. അവകാശങ്ങളും തര്‍ക്കങ്ങളും തീര്‍പ്പാക്കുന്നത് ഡിസംബര്‍ 15 നാണ്. സപ്ലിമെന്ററി പട്ടിക ഡിസംബര്‍ 31നും അന്തിമ വോട്ടര്‍ പട്ടിക 2017 ജനുവരി 14നും പ്രസിദ്ധീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക