|    Dec 15 Fri, 2017 7:49 pm
FLASH NEWS

ജില്ലയിലെ ഓണാഘോഷ പരിപാടികള്‍ 13ന് തുടങ്ങും

Published : 3rd September 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍  13 ന് തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു.  തേക്കിന്‍കാട് മൈതാനിയില്‍ (സിഎംഎസ് സ്‌കൂളിന് എതിര്‍വശം) പ്രതേ്യകം തയ്യാറാക്കിയ വേദിയില്‍ വൈകിട്ട് അഞ്ചിന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.    രണ്ട് വേദികളിലായിട്ടാണ് ഇത്തവണ പരിപാടികള്‍ നടക്കുക.  സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ തേക്കിന്‍കാട് മൈതാനിയിലും 14,15 തിയതികളില്‍ റിജ്യണല്‍ തിയ്യറ്ററിലും പരിപാടികള്‍ അരങ്ങേറും.  വൈകിട്ട് ആറ് മുതല്‍ ഒന്‍പത് വരെയാണ് കലാപരിപാടികള്‍
തേക്കിന്‍കാട് മൈതാനം : 13 ന് സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ – ഫ്യൂഷന്‍ ഗാനമേള, 14 ന് പ്രശസ്ത ഗായകന്‍ ഉമ്പായി അവതരിപ്പിക്കുന്ന ഗസല്‍, ഡോ. സ്വാതി നാരായണന്‍ അവതരിപ്പിക്കുന്ന കുച്ചുപ്പുടി, 15 ന് കൃഷ്ണപ്രഭയുടെ നൃത്തനൃത്യങ്ങളും സ്വരലയ അവതരിപ്പിക്കുന്ന ഗാനമേളയും 17 ന് പുലിക്കളി ദിവസം കൊച്ചിന്‍ കലാഭവന്‍ അവതരിപ്പിക്കുന്ന ഗാനമേളയും സമാപന സമ്മേളനവും സമ്മാനദാനങ്ങളും നടക്കും.
റീജ്യനല്‍ തിയറ്റര്‍ : കളരിപ്പയറ്റ്, തൃശൂര്‍ ജനഭേരി അവതരിപ്പിക്കുന്ന നാടകം മറിമാന്‍ കണ്ണി, പ്രശസ്ത ഗിറ്റാറിസ്റ്റ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി, കഥകളി തുടങ്ങിയവയും ഉണ്ടായിരിക്കും.  പൂക്കള മല്‍സരം, വടംവലി മല്‍സരം, വ്യാപാര സ്ഥാപനങ്ങള്‍ക്കായി വൈദ്യുത ദീപാലങ്കാര മത്സരം, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണപ്പാട്ട് മത്സരം എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകും.
പ്രധാനവേദിക്ക് സമീപം ഇ ൗ ദിവസങ്ങളില്‍ ഓണവിഭവങ്ങളുടെ ഭക്ഷ്യമേളയും സംഘടിപ്പിക്കും.  17 വൈകിട്ട് പുലിക്കളിക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ മല്‍സരവിജയികള്‍ക്കുളള സമ്മാനദാനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക