|    Oct 17 Wed, 2018 4:07 pm
FLASH NEWS

ജില്ലയിലെ ആദ്യ ക്ഷീരഗ്രാമം പദ്ധതി പറളിയില്‍

Published : 15th September 2017 | Posted By: fsq

 

പാലക്കാട്: രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തെ പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്—ത സംസ്ഥാനമാക്കി മാറ്റാനാണ് ക്ഷീരവികസന വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ രാജു. പറളി ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കുന്ന ‘ക്ഷീരഗ്രാമം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ആവശ്യമായ പാലിന്റെ 80 ശതമാനവും സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷത്തേക്കാ ള്‍ 16 ശതമാനം അധികം ഉല്‍പ്പാദിപ്പിച്ചു. സംസ്ഥാനത്തെ തിരെ െ ഞ്ഞടുത്ത അഞ്ച് പഞ്ചായത്ത ുകളിലാണ് ക്ഷീരഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് പഞ്ചായത്തുകളില്‍ ആദ്യഘട്ടം വിജയകരമായി നടപ്പിലാക്കി. പാല്‍ ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് ജില്ലയില്‍ നിന്നും തിരെഞ്ഞെടുത്ത ഏക പഞ്ചായത്താണ് പറളി. ഓരോ പഞ്ചായത്തിനും ഒരു കോടി വീതമാണ് ചെലവഴിക്കുക. പറളിയിലെ 380 ക്ഷീരകര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാവും. ഒരു പശുവുള്ള 40 യൂനിറ്റ്, രണ്ട് പശുക്കളുള്ള 35 യൂനിറ്റ്, അഞ്ച് പശുക്കളുള്ള ഏഴ് യൂനിറ്റ്, 10 പശുക്കളുള്ള ആറ് യൂനിറ്റ്, 15 കിടാരി യൂനിറ്റുകള്‍ എന്നിങ്ങനെ തരം തിരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി 255 പശുക്കളെ വിതരണം ചെയ്യും. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. പറളി ഗ്രാമപ്പപഞ്ചായത്തിലെ മൂന്ന് ക്ഷീര സംഘങ്ങളിലെ അഞ്ഞൂറോളം കര്‍ഷകരില്‍ നിന്നും 1600 ലിറ്ററിലധികം പാലാണ് ശരാശരി പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. പദ്ധതി നടപ്പിലാവുന്നതോടെ ഉത്പ്പാദനം ഇരട്ടിയോളം വര്‍ധിപ്പിക്കാനാകും. കര്‍ഷകര്‍ക്ക് കറവയന്ത്രം, ധാതുലവണ മിശ്രിതം, ധനസഹായം, മാതൃകാ തൊഴുത്തുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ലഭിക്കും. 107 കോടിയാണ് കഴിഞ്ഞ ബ—ജറ്റില്‍ ക്ഷീരമേഖലയ്ക്ക് വകയിരുത്തിയത്. ക്ഷീര കര്‍ഷക പെന്‍ഷന്‍ 1100 രൂപയാക്കി വര്‍ധിപ്പിച്ചു. കര്‍ഷക കടാശ്വാസ പദ്ധതിയില്‍ അഞ്ച് കോടിയാണ് ചെലവിട്ടത്. ഒരു ലിറ്റര്‍ പാലിന് നാലുരൂപവരെ സബ്—സിഡി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണക്കാലത്ത് മീനാക്ഷിപുരത്തെ ഡയറി ചെക്—പോസ്റ്റില്‍ ആറ് ലോഡ് പാലില്‍ മായം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. പാലുല്‍പാദനത്തോടൊപ്പം മുട്ട-ഇറച്ചി ഉല്‍പാദനത്തിലും വര്‍ധനവുണ്ടാക്കാനുള്ള പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി പറളിയിലെ അഞ്ച് കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ആയിരം കോഴിക്കുഞ്ഞുങ്ങളെ നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില കുറയുമെന്ന ആശങ്ക  വേണ്ടെന്നും മന്ത്രി പറഞ്ഞു.  പറളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ വി വിജയദാസ് എംഎല്‍എ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ഡയറക്റ്റര്‍ എബ്രഹാം ടി ജോസഫ്, ഡെപ്യുട്ടി ഡയറക്റ്റര്‍ പി എ ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു, വൈസ് പ്രസിഡന്റ് കെ സി കിഷോര്‍കുമാര്‍, പറളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ഗിരിജ, കെ രാധിക, എന്‍ ബിന്ദു പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss