|    May 27 Sat, 2017 9:48 am
FLASH NEWS

ജില്ലയിലെ ആദ്യത്തെ ഒഡിഎഫ് പഞ്ചായത്തായി നിരണത്തെ തിരഞ്ഞെടുത്തു

Published : 29th August 2016 | Posted By: SMR

തിരുവല്ല: ജില്ലയിലെ ആദ്യത്തെ ഒ.ഡി.എഫ് പഞ്ചായത്തായി നിരണം ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തതായി മന്ത്രി മാത്യു ടി തോമസ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പഞ്ചായത്തിലെ 117 വീടുകള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കിയാണ് നിരണം പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. പ്രഖ്യാപന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് മൊമന്റോ സമ്മാനിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ ആശംസ അര്‍പ്പിച്ചു. ജില്ലാ ശുചിത്യ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഇ.കെ.സുധാകരന്‍ പദ്ധതി തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്യമാചെറിയാന്‍, അംഗങ്ങളായ അന്നമ്മ വറുഗീസ്, അഡ്വ.നൈനാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുറിയാമ്മ മത്തായി, അംഗങ്ങളായ ബഞ്ചമിന്‍ തോമസ്, കുരുവിള കോശി, പി.സി.പുരുഷന്‍, വിമലാ രാമചന്ദ്രന്‍, മാത്യു എം വറുഗീസ്, റേച്ചല്‍ മാത്യു സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day