|    Oct 20 Sat, 2018 3:54 am
FLASH NEWS

ജിലാനി അനുസ്മരണവും മതസൗഹാര്‍ദ്ദ സമ്മേളനവും

Published : 9th January 2017 | Posted By: fsq

 

കൊട്ടിയം: ഉമയനല്ലൂര്‍ വലിയ വീട്ടില്‍ മുഹിയദ്ദീന്‍ മസ്ജിദിലെ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചുള്ള ജിലാനി അനുസ്മരണവും മതസൗഹാര്‍ദ്ദ സമ്മേളനവും ഇന്നുമുതല്‍ 11 വരെ മസ്ജിദ് അങ്കണത്തില്‍ നടക്കും. ഇന്ന് വൈകീട്ട് നാലിന് ദഫ് മുട്ട് മല്‍സരവും നാളെ മതസൗഹാര്‍ദ്ദ സമ്മേളനവും നടക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ നജീം അധ്യക്ഷത വഹിക്കും. ബോധേന്ദ്ര തീര്‍ഥ സ്വാമികള്‍, ഫാ.ജോസ് സെബാസ്റ്റ്യന്‍, പാണക്കാട് ഹാഷിര്‍ അലി ഷിഹാബ് തങ്ങള്‍, കാരാളി ഇ കെ സുലൈമാന്‍ ദാരിമി, എം നൗഷാദ് എംഎല്‍എ,അഡ്വ. എ ഷാനവാസ് ഖാന്‍, വി പി നചന്ദ്രന്‍, റാഫി  സംസാരിക്കും. തൊളിക്കോട് സിദ്ദീഖ് ബാഖവി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും. ഷറഫുദ്ദീന്‍ ജിലാനി പൂവത്തൂര്‍, പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 11 ന് നടക്കുന്ന ആണ്ട് നേര്‍ച്ചക്ക് കാസിം കുഞ്ഞ് മൗലവി, നാസിമുദ്ദീന്‍ ബാഫക്കി തങ്ങള്‍, അബ്ദുല്‍ ജലീല്‍  റഷാദി എന്നിവര്‍ നേതൃത്വം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss