|    Jul 27 Thu, 2017 8:20 am
Home   >  Todays Paper  >  page 11  >  

ജിറൂഡ്, ബെന്‍സെമ ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്ത്

Published : 30th September 2016 | Posted By: SMR

മാഡ്രിഡ്: വിവാദ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയെയും ആഴ്‌സനല്‍ മുന്നേറ്റനിര താരം ഒലിവര്‍ ജിറൂഡിനെയും ഫ്രഞ്ച് ഫുട്‌ബോള്‍ ടീമില്‍ നിന്നൊഴിവാക്കി. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നാണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഇരുവരെയും തഴഞ്ഞത്. ബള്‍ഗേറിയ, ഹോളണ്ട് എന്നിവര്‍ക്കെതിരായ യോഗ്യതാ മല്‍സരങ്ങ ള്‍ക്കുള്ള ടീമിനെയാണ് കോച്ച് തിരഞ്ഞെടുത്തത്.
പരിക്കേറ്റു വിശ്രമിക്കുന്ന ജിറൂഡിനെ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടി ല്ലാത്തതിനാലാണ് ഒഴിവാക്കിയതെന്ന് ദെഷാംപ്‌സ് അറിയിച്ചു.
അത്‌ലറ്റിക് ബില്‍ബാവോ ഡിഫ ന്റര്‍ അയ്‌മെറിക് ലപോര്‍ട്ടയാണ് ടീമിലെ ഏക പുതുമുഖം.
സഹതാരം യൊഹാന്‍ കബായെയുടെ സെക്‌സ് ടേപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് ബെന്‍സെമ അന്വേഷണം നേരിടുകയാണ്. ഈ വര്‍ഷം ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിലും താരത്തിന് ടീമിലിടം ലഭിച്ചിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക