|    Sep 26 Tue, 2017 8:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിയോ സൗജന്യ ഓഫര്‍ കാലാവധി നീട്ടി

Published : 2nd December 2016 | Posted By: SMR

മുംബൈ: 4ജി ടെലികോം ദാതാക്കളായ റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ കാലാവധി മാര്‍ച്ച്് 31 വരെ നീട്ടിയതായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു. സപ്തംബര്‍ 4നു പുറത്തിറക്കിയ ജിയോ സിമ്മിന്റെ സൗജന്യ ഓഫര്‍ കാലാവധി ഡിസംബര്‍ 30 വരെയായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പ്രതിദിനമുള്ള 4 ജിബി സൗജന്യ ഓഫര്‍ ഒരു ജിബിയായി കുറയ്ക്കുമെന്ന് സൂചനയുണ്ട്. പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ക്കും നേരത്തേയുള്ള ഉപഭോക്താക്കള്‍ക്കും നീട്ടിയ കാലാവധി ബാധകമാണ്. ഇതുവരെ 520 ലക്ഷം ഉപഭോക്താക്കളാണ് ജിയോക്കുള്ളത്. ജിയോ സിം വീടുകളില്‍ നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തുതന്നെ ഏറ്റവും വേഗം വളരുന്ന സാങ്കേതിക സ്ഥാപനമാണ് ജിയോ എന്നും ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയവയേക്കാള്‍ വളരെ വേഗത്തിലുള്ള വളര്‍ച്ചയാണ് ജിയോ കരസ്ഥമാക്കിയതെന്നും മുകേഷ് അംബാനി അവകാശപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക