|    Jul 21 Fri, 2017 2:22 pm
FLASH NEWS
Home   >  Business   >  

ജിയോ ഞെട്ടിച്ചു; റോമിങ് അടക്കം ഫോണ്‍കോളുകള്‍ സൗജന്യം

Published : 1st September 2016 | Posted By: frfrlnz

jio

മുംബൈ: പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് മൂന്നു മാസത്തേക്ക് സൗജന്യമായി പ്രഖ്യാപിച്ച റിലയന്‍സ് ജിയോയുടെ ഞെട്ടിക്കുന്ന ഓഫറുകള്‍ പുറത്ത് വന്നു.റോമിങ് അടക്കം ഫോണ്‍കോളുകളും എസ്എംഎസുകളും ജിയോയില്‍ തികച്ചും സൗജന്യമായിരിക്കും. ഇന്നാണ് റിലയന്‍സ് ജിയോയെ ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്. മുകേഷ് അംബാനിയാണ് ജിയോയെ ലോകത്തിന് തുറന്ന് കാട്ടി കൊടുത്തത്. സെപ്തംബര്‍ അഞ്ചു മുതല്‍ ഡിസംബര്‍ 31 വരെ ജിയോ സര്‍വ്വീസ് എല്ലാവര്‍ക്കും സൗജന്യമായിരിക്കും.  വിശേഷ ദിനങ്ങളില്‍ ഓഫറുകള്‍ റദ്ദാക്കുന്ന രീതി ജിയോയിലുണ്ടാവില്ല.

ഡാറ്റാ ഉപഭോഗത്തിനോ വോയിസ് കോളിനോ ഏതെങ്കിലും ഒന്നിനു മാത്രം ആയിരിക്കും നിരക്ക് ഈടാക്കുക. വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ നല്‍കും.  ഒരു ജിബി 4 ജി ഡാറ്റയ്ക്ക് അമ്പത് രൂപയാണ് നിരക്ക്. ഒരു എംബി ഡാറ്റക്ക് വെറും 5 പൈസയായിരിക്കും ഈടാക്കുക.  28 ദിവസത്തെ കാലാവധിയില്‍ 300 എംബിക്ക് 149 രൂപ എന്ന നിരക്കിലാണ് ജിയോ 4ജി താരിഫുകള്‍ തുടങ്ങുന്നത്. 499 രൂപക്ക് 4 ജിബി ഡാറ്റയും രാത്രി പരിധിയില്ലാത്ത ഡാറ്റാ ഉപഭോഗവും ലഭിക്കും. 999 രൂപക്ക് 10 ജിബി 4 ജി ഡാറ്റയും 20 ജിബി വൈഫൈ ഉപഭോഗവും രാത്രി പരിധിയില്ലാത്ത ഡാറ്റാ ഉപഭോഗവും ജിയോ വാഗ്ദാനം ചെയ്യുന്നു. 149 രൂപ മുതല്‍ 4999 രൂപ വരെയാണ് ജിയോയുടെ താരിഫുകള്‍. ഇത് ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡാറ്റാ താരിഫാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക