|    Nov 22 Wed, 2017 6:36 pm
FLASH NEWS

ജിമ്മില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക: ഹെപ്പറ്റൈറ്റിസ് പകര്‍ന്നേക്കാം

Published : 10th August 2017 | Posted By: fsq

 

കൂര്‍ക്കഞ്ചേരി: ശരീര സൗന്ദര്യത്തിനായി ജിമ്മില്‍(ഹെല്‍ത്ത്ക്ലബ്) പോകുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പകര്‍ന്നേക്കുമെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ഉദരരോഗ വിദഗ്ധനും ലിവര്‍ ക്ലബ് പ്രസിഡന്റുമായ ഡോ. വൈ പ്രവീണ്‍കുമാര്‍ പ്രസ്താവിച്ചു. അച്ചന്റെ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘത്തിന്റെ(അച്ചൂസ്) ആഭിമുഖ്യത്തില്‍ കരള്‍ രോഗ ബോധവല്‍്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ജിമ്മില്‍ പോകുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഹെപ്പറ്റൈറ്റിസ് ‘ബിയും സിയും പൊതുവായി കണ്ടു വരുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ‘ബി സി’ വൈറസ് ബാധമൂലം രോഗം ബാധിച്ചവര്‍ അതറിയാതെ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അവരുടെ വിയര്‍പ്പില്‍ നിന്നാണ് രോഗം പരക്കുന്നത്. ഇവര്‍ ഉപയോഗിച്ച ഉപകരണം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ മുറിവുണ്ടെങ്കില്‍ അതില്‍ രോഗബാധിതന്റെ വിയര്‍പ്പ് തട്ടിയാണ് രോഗം പരക്കുന്നത്. ജീവിത ശൈലിയും ഭക്ഷണവും നിയന്ത്രിച്ചും ശരിയായി വ്യായാമം ചെയ്തും കരള്‍ രോഗങ്ങളെ ചെറുക്കാമെന്നും അദ്ദേഹം പറഞ്ഞു. അച്ചൂസ് പ്രസിഡന്റ് ഡോ. ടി.കെ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക