|    Apr 25 Tue, 2017 11:59 pm
FLASH NEWS

ജിപ്‌സം അഴിമതി: ഫാക്ട് സിഎംഡിയെ മാറ്റി

Published : 4th November 2016 | Posted By: SMR

കൊച്ചി: ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ത്ത ഫാക്ട് സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവയെ തല്‍സ്ഥാനത്തു നിന്നു മാറ്റി. പകരം മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് സിഎംഡിയായ എ ബി ഖരെയെ ഫാക്ട് സിഎംഡിയായി നിയമിച്ചു. ഐഐടി റൂര്‍ക്കിയില്‍നിന്നു കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം ഇന്നലെ ചുമതലയേറ്റു.
ജയ്‌വീര്‍ ശ്രീവാസ്തവയെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐയാണ് കേസില്‍ പ്രതിചേര്‍ത്തത്. ഫാക്ടിലെ ഉപോല്‍പന്നമായ ജിപ്‌സത്തിന്റെ വില്‍പനയില്‍ ക്രമക്കേടു നടത്തി കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായി ഫാക്ട് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സിബിഐ നടത്തിയ തുടരന്വേഷണത്തില്‍ ജയ്‌വീര്‍ ശ്രീവാസ്തവയ്ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day