|    Jul 18 Wed, 2018 12:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിനചന്ദ്രന്‍ മാസ്റ്റര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

Published : 22nd September 2017 | Posted By: fsq

 

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ ജിനചന്ദ്രന്‍ മാസ്റ്ററെ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണ. ബിജെപി ജില്ലാ മുന്‍ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ജിനചന്ദ്രന്‍ മാസ്റ്ററുടെ പ്രാദേശികബന്ധം കൂടി പരിഗണിച്ചാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുള്ള ധാരണയിലെത്തിയത്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്‍ വേങ്ങരയില്‍ മല്‍സരിക്കുമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും പിന്നീട് തീരുമാനം ജിനചന്ദ്രന്‍ മാസ്റ്ററിലേക്ക് എത്തുകയായിരുന്നു. ബിജെപിക്കു സംസ്ഥാനത്തു തന്നെ ഏറ്റവും കുറവ് വോട്ട് ലഭിക്കാറുള്ള മണ്ഡലം കൂടിയാണു വേങ്ങര. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ 7055 വോട്ട് മാത്രമാണു നേടാനായത്. ആ നിലയില്‍ ശോഭാ സുരേന്ദ്രനെ മല്‍സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു. ജിനചന്ദ്രന്‍ മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നു കേന്ദ്രമാണു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണു ബിജെപി നേതൃത്വം നല്‍കുന്ന സൂചന.അതേസമയം വേങ്ങരയില്‍ യുഡിഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മുസ്‌ലിംലീഗിലെ കെ എന്‍ എ ഖാദറിനു പിന്തുണ നല്‍കാന്‍ എസ്ആര്‍പി (എസ്) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍, സംസ്ഥാന ചെയര്‍മാന്‍ അഡ്വ. എ എന്‍ പ്രേംലാല്‍ അധ്യക്ഷത വഹിച്ചു. എം പി സംഗീത്കുമാര്‍, അരുമാനൂര്‍ കെ സന്തോഷ്‌കുമാര്‍, നരുവാമൂട് കെ കുമാര്‍, കെ സി ചന്ദ്രബാബു, എന്‍ ശ്രീകുമാര്‍, മംഗലത്തുകോണം സി ചന്ദ്രബാബു, ഡി സുരേന്ദ്രന്‍, രാമപുരം കെ സതീശന്‍, ഓലിക്കോട് ശശീന്ദ്രന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss