|    Oct 22 Mon, 2018 5:36 am
FLASH NEWS
Home   >  Pravasi   >  

ജിദ്ദ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ ട്രഷേഴ്‌സ് ഓഫ് ഇന്ത്യക്ക് തുടക്കമായി

Published : 29th January 2017 | Posted By: fsq

 

ജിദ്ദ: ഇന്ത്യയുടെ 68ാമത്് റിപബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന ട്രഷേഴ്‌സ് ഓഫ് ഇന്ത്യ 2017 ഫെസ്റ്റിവലിന് ജിദ്ദ അമീര്‍ ഫവാസിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ തുടക്കമായി. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്്ഖ് ഫെസ്റ്റിവല്‍ ഉദ്്ഘാടനം ചെയ്തു. വൈസ് കോണ്‍സലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം, ലുലു ഗ്രൂപ്പ് സൗദി പടിഞ്ഞാറന്‍ പ്രവിശ്യ റീജ്യനല്‍ മാനേജര്‍ മുഹമ്മദ് മുസ്തഫ പുതുശേരി, ജനറല്‍ മാനേജര്‍ ഹസീസ്, കൊമേഴ്‌സ്യല്‍ മാനേജര്‍ ഷാജി, ജനറല്‍ മാനേജര്‍ റില്‍സ് മുസ്തഫ, ബയിങ് മാനേജര്‍ ഷമീര്‍, പബ്ലിക് റിലേഷന്‍ മാനേജര്‍ മൂസ, സെക്യൂരിറ്റി മാനേജര്‍ അബ്ദുല്‍ റഹ്മാന്‍, മറ്റു ജീവനക്കാര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫെസ്റ്റിവലിനോടനുബന്ധിച്ച്് മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കിയിരിക്കുന്ന—ത്്. ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ഇന്ത്യന്‍ നിര്‍മിത ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.  ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ത്യയില്‍ നിന്നുള്ള പലവ്യജ്ഞനങ്ങള്‍, മസാലകള്‍, ഫ്രഷ് ഫുഡ്, പച്ചക്കറി, മത്സ്യ— മാംസങ്ങള്‍, ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ തുടങ്ങിയവയും പ്രത്യേക ആനുകൂല്യങ്ങളോടെ ലഭിക്കും. ഗാര്‍മെന്റ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിശേഷമായ സാരികളും ചുരിദാര്‍ തുണിത്തരങ്ങളും ബൈ റ്റു ഗെറ്റ് വണ്‍ ഫ്രീ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചികരമായ ഭക്ഷണങ്ങളും ഒരുക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള പഴവര്‍ഗങ്ങളും പച്ചക്കറി, പലവ്യജ്ഞനം, മസാലകള്‍, മല്‍സ്യം, മാംസം, മധുരപലഹാരങ്ങള്‍ തുണിത്തരങ്ങള്‍ തുടങ്ങിയവയെല്ലാം ആകര്‍ഷകമായ വിലയില്‍ കരസ്ഥമാക്കാന്‍ ഫെസ്റ്റിവല്‍ സഹായകരമാകുമെന്ന് ലുലു മാനേജ്—മെന്റ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss