|    Sep 19 Wed, 2018 2:49 pm
FLASH NEWS
Home   >  News now   >  

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു

Published : 21st May 2018 | Posted By: G.A.G

ജിദ്ദ: ജിദ്ദയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടാഴ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ജിദ്ദ സാഫിറോ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മീഡിയ ഫോറം പ്രവര്‍ത്തകരും കുടുംബാഗങ്ങളും പങ്കെടുത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി.കെ. മൊറയൂരിന് ചടങ്ങില്‍ യാത്രയപ്പ് നല്‍കി.
ഫോറം പ്രസിഡണ്ട് ഹസ്സന്‍ ചെറുപ്പയും ജനറല്‍ സക്രട്ടറി നിഷാദ് അമീനും ഉപഹാരങ്ങള്‍ കൈമാറി. കെ.ടി.എ മുനീര്‍ സി.കെ ശാക്കിര്‍ ജാഫറലി പാലക്കോട്, കബീര്‍ കൊണ്ടോട്ടി, ബിജു ഹാഷിം കോഴിക്കോട്, നാസര്‍ മുസ്തഫ പെരുവള്ളൂര്‍, സിറാജ് കൊട്ടപ്പുറം, ഷുഹൈബ് അബ്ദുറഹ്മാന്‍ തുറക്കല്‍ ഇബ്രാഹിം ശനാട് ജിഹാദ് അരീക്കാടന്‍ പി. എം മായിന്‍കുട്ടി സാദിഖലി തുവ്വൂര്‍ സുല്‍ഫീക്കര്‍ ഒതായി എന്നിവര്‍ യാത്രാമൊഴി നല്‍കി. ഹസ്സന്‍ ചെറുപ്പ റമദാന്‍ സന്ദേശം നല്‍കി. ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss