|    Jan 21 Sat, 2017 2:15 pm
FLASH NEWS

ജിദ്ദയില്‍ 800 ഇന്ത്യക്കാര്‍ പട്ടിണിയില്‍; കേന്ദ്രം ഇടപെട്ടു

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗദിയിലെ ജിദ്ദയില്‍ തൊഴില്‍ നഷ്ടമായ 800ഓളം ഇന്ത്യക്കാര്‍ മൂന്നുദിവസമായി പട്ടിണിയില്‍. വിഷയത്തില്‍ പരിഹാരം കാണാനും അടിയന്തര സഹായമെത്തിക്കാനും വിദേശകാര്യ സഹമന്ത്രി വി കെ സിങ് ഉടന്‍ സൗദിയിലേക്ക് പോവും. തൊഴില്‍ നഷ്ടമായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
തങ്ങള്‍ മൂന്നുദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും തൊഴില്‍ നഷ്ടമായി ജിദ്ദയില്‍ കഴിയുന്ന വ്യക്തികള്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു സംഭവം പുറംലോകമറിയുന്നത്. ഇവര്‍ ഏതു സംസ്ഥാനക്കാരാണെന്ന് വ്യക്തമല്ല. മലയാളികളുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കൂലി ലഭിക്കാത്തതടക്കം നിരവധി തൊഴില്‍പ്രശ്‌നങ്ങള്‍ സൗദിയിലെയും കുവൈത്തിലെയും ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്നുണ്ടെന്നും സൗദിയിലുള്ളവരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാണെന്നും സുഷമ പറഞ്ഞു.
സൗദി, കുവൈത്ത് അധികൃതരുമായി ചര്‍ച്ച നടത്താന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകള്‍ ശമ്പളം നല്‍കാത്തതും ഫാക്ടറികള്‍ പൂട്ടിയതുമാണ് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയത്. ഇവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ സുഷമ പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 135 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക