|    Feb 19 Mon, 2018 5:31 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ജിദ്ദയില്‍ മലയാളി യുവാവ് മരിച്ചു, വിവരമറിഞ്ഞെത്തിയ പിതൃസഹോദരന്‍ കുഴഞ്ഞു വീണു മരിച്ചു

Published : 24th January 2017 | Posted By: G.A.G

salman-and-umer
ജിദ്ദ: ഷറഫിയയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ഹൃദയാഘാതത്താല്‍ മരണമടഞ്ഞു. വിവരമറിഞ്ഞെത്തിയ പിതൃസഹോദരന്‍ കുഴഞ്ഞു വീണു മരിച്ചു. പെരിന്തല്‍മണ്ണ ഉച്ചാരക്കടവ് സ്വദേശി ഉച്ചാരക്കടവ് ചക്കുപുരക്കല്‍ മാനു എന്ന മുഹമ്മദിന്റെ മകന്‍ സല്‍മാന്‍ (24)ആണ് ഹൃദായാഘാതം മൂലം നിര്യാതനായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സല്‍മാന്റെ പിതൃസഹോദരന്‍ ഉച്ചാരക്കടവ് ചക്കുപുരക്കല്‍ ഉമര്‍ (51) മൃതദേഹം കണ്ടയുടന്‍ കുഴഞ്ഞു വീഴുകയും ആശുപത്രിയിലെത്തിക്കും മുന്‍പ് മരണമടയുകയുമായിരുന്നു. നികാഹ് കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തിയ സല്‍മാന്‍ വിവാഹ സല്‍ക്കാരത്തിനായി വീണ്ടും നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. സല്‍മാന്റെ സഹോദരന്‍ കുഞ്ഞുട്ടിയും ജിദ്ദയില്‍ ജോലി ചെയ്തുവരികയാണ്. മറ്റൊരു സഹോദന്‍ ബഷീര്‍ മക്കയില്‍ ജോലി ചെയ്യുകയാണ്.
മരണമടഞ്ഞ ഉമര്‍ ജിദ്ദ ഷറഫിയയില്‍ തയ്യല്‍ ജോലിക്കാരനാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍മാരായ അലി, അബൂബക്കര്‍ എന്നിവരും ജിദ്ദയില്‍ത്തന്നെയാണ് ജോലി.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss