|    Jun 19 Tue, 2018 1:04 am
Home   >  News now   >  

ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം

Published : 4th July 2016 | Posted By: sdq

ജിദ്ദ: സൗദിഅറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. ഇന്ന് കാലത്താണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോണ്‍സുലേറ്റിന് സമീപതെത്തിയ ഒരു കാര്‍ പൊട്ടിത്തെറിക്കുയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ന്‌ കോണ്‍സുലേറ്റില്‍  ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് സ്‌ഫോടനം നടന്നത്.

തിങ്കളാഴ്ചത്തെ സ്‌ഫോടനത്തെ കുറിച്ച് തങ്ങള്‍ നേരത്തെ ബോധവാന്‍മാരായിരുന്നുവെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് കോണ്‍സുലേറ്റിന്റെ എതിര്‍വശത്തുള്ള ഡോ.സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാലത്ത് 2.15ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പ്രസ്താവനയില്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss