|    Sep 19 Tue, 2017 8:57 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജിത്തുറായിക്ക് സ്വര്‍ണം

Published : 2nd March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പ്രഥമ ഐഎസ്എസ്എഫ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്നലെ സുവര്‍ണദിനം. 50 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ ജിത്തു റായ് സ്വര്‍ണവും അമന്‍പ്രീത് സിങ് വെള്ളിയും നേടി. 230.1 പോയിന്റ് നേടി റെക്കോഡോട് രചിച്ചാണ് ജിത്തു സ്വര്‍ണം വെടിവെച്ചിട്ടത്. 226.9  പോയിന്റോടെ അമന്‍പ്രീത് വെള്ളിയും ഇറാന്റെ വാഹിദ് ഗോള്‍ഖാനദന്‍ 208 പോയിന്റോടെ വെങ്കലവും സ്വന്തമാക്കി.മല്‍സരത്തിന്റെ ആദ്യ രണ്ടുഘട്ടങ്ങളിലും അമന്‍പ്രീത് മുന്നിട്ടു നിന്നപ്പോള്‍ ജിത്തു ആറാംസ്ഥാനത്തില്‍ ഒതുങ്ങി. എന്നാല്‍ അടുത്തഘട്ട മല്‍സരത്തില്‍ പഞ്ചാബി താരം മികച്ച പോയിന്റ് നേടിയപ്പോള്‍ ജിത്തു തിരിച്ചുവരവിനായി ശ്രമിച്ചു. നിര്‍ണായകമായ മല്‍സരത്തില്‍ ആറാംസ്ഥാനത്തായിരുന്ന ജിത്തു മൂന്നിലേക്ക് ഉയര്‍ന്ന് തന്റെ തിരിച്ചുവരവ് അറിയിച്ചു. ജിത്തു മല്‍സരത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ അമന്‍പ്രീതിന് ആദ്യ റൗണ്ടുകളിലെ പ്രകടനം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സ്വര്‍ണത്തിനു വേണ്ടിയുള്ള മല്‍സരത്തില്‍ 10.5 പോയിന്റോടെ ജിത്തു ഒന്നാംസ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ആദ്യലോകകപ്പില്‍ തന്നെ സ്വര്‍ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജിത്തു പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക