|    Dec 17 Sun, 2017 9:28 pm
FLASH NEWS
Home   >  National   >  

ജിഗ്‌നേഷ് മേവാനി വീട്ടു തടങ്കലില്‍, ചോദ്യം ചെയ്തത് മോഡിയുടെ പിറന്നാളാഘോഷത്തിന്റെ പശ്ചാത്തലത്തില്‍

Published : 17th September 2016 | Posted By: G.A.G

mevani

അഹമ്മദാബാദ് : ഗുജറാത്ത് പോലിസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി വീട്ടു തടങ്കലില്‍. തന്നെ സാങ്കേതികമായി മോചിപ്പിച്ചുവെങ്കിലും താന്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്ന്് മേവാനി ട്വിറ്ററില്‍ കുറിച്ചു.
അഹമ്മദാബാദിലെ മുഹമ്മദ് ഇയ്യൂബിനെ സ്വയം പ്രഖ്യാപിത ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ച ഷംസാദ് പഠാന്‍, അസീം ഷേക്ക് എന്നിവര്‍ പോലിസ് കസ്റ്റഡിയിലാണെന്നും അവരെ പിന്തുണയ്ക്കണമെന്നും മേവാനി ആഹ്വാനം ചെയ്തു.
ഡല്‍ഹിയില്‍ നടന്ന ദലിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ പങ്കെടുത്ത ശേഷം അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേവാനിയെ കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസ് വിശദീകരിച്ചത്. ഉന ഗ്രാമത്തില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ മേവാനി  ‘അസ്മിത യാത്ര’ക്ക് നേതൃത്വം നല്‍കിയിരുന്നു. അഹമ്മദാബാദില്‍ നിന്ന് തുടങ്ങിയ പദയാത്രയില്‍ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് എണ്ണൂറോളം പേര്‍ പങ്കെടുത്തിരുന്നു. 2016 ആഗസ്റ്റ് 15ന് ഉനയിലായിരുന്നു യാത്രയുടെ സമാപനം.
ഉന ഗ്രാമത്തില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ അദ്ദേഹം ‘അസ്മിത യാത്ര’ക്ക് നേതൃത്വം നല്‍കിയിരുന്നു. അഹമ്മദാബാദില്‍ നിന്ന് തുടങ്ങിയ പദയാത്രയില്‍ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് എണ്ണൂറോളം പേര്‍ പങ്കെടുത്തിരുന്നു. 2016 ആഗസ്റ്റ് 15ന് ഉനയിലായിരുന്നു യാത്രയുടെ സമാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss