|    Jan 18 Wed, 2017 9:42 pm
FLASH NEWS

ജിഗ്‌നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് രഹസ്യ കേന്ദ്രത്തിലടച്ചു

Published : 16th September 2016 | Posted By: Navas Ali kn

jignesh-mewaniഡല്‍ഹിയില്‍ നടന്ന ദലിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ പങ്കെടുത്ത ശേഷം അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹം എവിടെയാണെന്നും കസ്റ്റഡിയിലെടുക്കാനുള്ള കാരണവും പോലിസ് വ്യക്തമാക്കിയിട്ടില്ല.     ഗുജറാത്ത് കേന്ദ്രമായി ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ജിഗ്‌നേഷ് മേവാനി. ഉന ഗ്രാമത്തില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ അദ്ദേഹം ‘അസ്മിത യാത്ര’ക്ക് നേതൃത്വം നല്‍കിയിരുന്നു. അഹമ്മദാബാദില്‍ നിന്ന് തുടങ്ങിയ പദയാത്രയില്‍ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് എണ്ണൂറോളം പേര്‍ പങ്കെടുത്തിരുന്നു. 2016 ആഗസ്റ്റ് 15ന് ഉനയിലായിരുന്നു യാത്രയുടെ സമാപനം. ചത്ത കാലികളെ സംസ്‌കരിക്കുന്ന തങ്ങളുടെ പാരമ്പര്യ തൊഴില്‍ ഉപേക്ഷിക്കണമെന്ന് മേവാനിയുടെ ആഹ്വാനം ദലിത് സമുദായാംഗങ്ങള്‍ സ്വീകരിച്ചതോടെ ഗുജറാത്തില്‍ കാലികളുടെ ജഢം സംസ്‌ക്കരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 751 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക