|    Oct 18 Thu, 2018 8:12 am
FLASH NEWS

ജിഗ്നേഷ് മേവാനി ഇന്ന് കോഴിക്കോട്ട്

Published : 15th September 2017 | Posted By: fsq

 

കോഴിക്കോട:് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സേവ് ഇന്ത്യാ ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ സംഗമം പ്രമുഖ ദലിത് നേതാവ് ജിഗ്നേഷ് മെവാനി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് മൂന്നിനാണ് സംഗമം. ഗൗരി ലങ്കേഷ് പത്രികയുടെ ചീഫ് കോളമിസ്റ്റ് ശിവസുന്ദര്‍ ഗൗരി ലങ്കേഷ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ ഡോക്യുമെന്ററി സംവിധായിക ദിവ്യ ഭാരതി (തമിഴ്‌നാട്), പ്രഫ. കെഇഎന്‍ കുഞ്ഞഹമ്മദ്, കെ എച്ച് നാസര്‍, കമാല്‍ വരദൂര്‍, എ വാസു, സി ദാവൂദ് സംസാരിക്കും. കബിതാ മുഖോപധ്യായ, മോഹനന്‍, പ്രഭാകരന്‍ എന്നിവരുടെ ഫാഷിസ്റ്റ് വിരുദ്ധ ചിത്രരചനയും മാധ്യമ പ്രവര്‍ത്തകന്‍ പ്രകാശ് കരിമ്പ രചനയും സംവിധാനവും നിര്‍വഹിച്ച് ആട്ടക്കളം എന്ന നാടകാവതരണവും പുസ്തക പ്രകാശനവും സംഗമത്തിന്റെ ഭാഗമായി നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss