|    Jul 24 Mon, 2017 2:29 am
FLASH NEWS

ജികെഎസ്എഫ് സംസ്ഥാനതല പുരസ്‌കാരം ജില്ലയ്ക്ക്

Published : 27th February 2016 | Posted By: SMR

കാസര്‍കോട്: ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ 9-ല്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാനതല പുരസ്‌കാരം കാസര്‍കോട് ജില്ലയ്ക്ക് ലഭിച്ചു. രജിസ്‌ട്രേഷനിലും കൂപ്പണ്‍ വിതരണത്തിലും ജില്ല മുന്നിലാണ്.
തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശരീഫ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജികെഎസ്എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ്, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ജോസ് തയ്യില്‍, ജികെഎസ്എഫ് ജില്ലാ മാനേജര്‍ മോഹന്‍ പൊതുവാള്‍ സംബന്ധിച്ചു.
മെഗാ നറുക്കെടുപ്പില്‍ ജില്ലയില്‍ ലഭിച്ച 50,000 രൂപയുടെ സമ്മാനത്തിന് അര്‍ഹമായ കൂപ്പണ്‍ നമ്പരും, വിതരണം ചെയ്ത സ്ഥാപനവും എന്ന ക്രമത്തില്‍ 21628729-പിഎം ഇലക്ട്രിക്കല്‍സ്-മാലോം, 21627321-വി ടെക് അലുമിനിയം ഫാബ്രിക്കേഷന്‍, മാലകല്ല്, 25379548-ശ്രീവിദ്യ ജ്വല്ലറി വര്‍ക്‌സ്, മുള്ളേരിയ, 26167076-മണവാട്ടി ടെക്‌റ്റൈല്‍സ് ആന്റ് എന്റര്‍ പ്രൈസസ്, പാണത്തൂര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക