|    Oct 21 Sat, 2017 5:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജികെഎസ്എഫ് കൂപ്പണ്‍ വില്‍പ്പന 50 ലക്ഷം കവിഞ്ഞു

Published : 6th December 2015 | Posted By: SMR

തിരുവനന്തപുരം: ജികെഎസ്എഫ് സീസണ്‍ 9 രജിസ്‌ട്രേഷനിലും വിതരണത്തിലും റെക്കോഡ് നേട്ടത്തിലേക്കു കുതിക്കുന്നു. ആദ്യ ആഴ്ച തന്നെ കൂപ്പണ്‍ വിതരണം 50 ലക്ഷം കവിഞ്ഞു. കടകളുടെ രജിസ്‌ട്രേഷനും 20,000 കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്കകം ഇത്രയും കൂപ്പണുകള്‍ വിറ്റഴിയുന്നത് ആദ്യമായിട്ടാണ്.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാര സമിതിയും ജില്ലകളില്‍ കൂപ്പണ്‍ വിതരണം ഫലപ്രദമാക്കാന്‍ മുന്നിലുണ്ട്. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കാളിയായതില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂബര്‍ ജനറല്‍ മാനേജര്‍ ഭാവിക് റാത്തോഡ് അറിയിച്ചു. യൂബറിന്റെ ആപ്പ്, ഫെസ്റ്റിവല്‍ കാലയളവില്‍ ഡൗണ്‍ലോഡ് ചെയ്ത് ജികെഎസ്എഫ് 2015 എന്ന പ്രമോ കോഡ് നല്‍കുന്നവര്‍ക്ക് 300 രൂപയുടെ സൗജന്യ യാത്രയും മറ്റു പല ഓഫറുകളും യൂബര്‍ നല്‍കുന്നതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക