|    Oct 19 Thu, 2017 7:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ് ടി -നികുതി ഇളവുകള്‍ വിലയില്‍ കുറയ്ക്കണം: മന്ത്രി

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: നിലവില്‍ ഈടാക്കി വന്നിരുന്ന നികുതികളില്‍ കുറവ് വരുത്തിയശേഷം ചരക്കുസേവന നികുതി (ജിഎസ്ടി) ഈടാക്കാത്തതിനാലാണ് പല ഉല്‍പന്നങ്ങള്‍ക്കും വില കുറയാത്തതെന്ന് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്ററി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിയമസഭാംഗങ്ങള്‍ക്കായി ‘ചരക്കുസേവന നികുതി കേരളത്തില്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. കിട്ടിയ നികുതിയിളവുകള്‍ വിലയില്‍ കുറയ്ക്കണം. പുതിയ സ്‌റ്റോക്ക് വരുമ്പോള്‍ നികുതി കുറഞ്ഞിട്ടും എംആര്‍പി കുറച്ചിട്ടില്ലെങ്കില്‍ നടപടിയെടുക്കണമെന്ന് കേരളം ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടും. നികുതിയില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന് വ്യാപാരികള്‍ക്ക് സപ്തംബറില്‍ റിട്ടേണ്‍ നല്‍കുമ്പോള്‍ മനസ്സിലാവും. നികുതി ഇളവിന്റെ ഗുണം ഉപഭോക്താവിന് കിട്ടാത്തതിനാലാണ് വില കൂടുന്ന സാഹചര്യം ഉണ്ടാവുന്നത്. സെമിനാറില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സന്നിഹിതനായിരുന്നു. സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ എഡിജി പി നാഗേന്ദ്രകുമാര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആര്‍ മോഹന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക