|    Jul 22 Sat, 2017 4:21 pm
FLASH NEWS

ജിഎസ് ടി താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന്

Published : 14th July 2017 | Posted By: fsq

 

പത്തനംതിട്ട: ജിഎസ്ടി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആറന്മുള നിയോജക മണ്ഡലത്തിലെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് ജിഎസ്ടി നടപ്പിലാക്കിയത്. ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിയ്‌ക്കേണ്ടതായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബൂത്ത് പ്രസിഡന്റ് പി വി തോമസ് അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക