|    Feb 21 Wed, 2018 1:10 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജിഎസ് ടി: ഡയാലിസ്-രോഗനിര്‍ണയം ചെലവേറും

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വന്നതോടെ ആരോഗ്യരക്ഷാ സേവനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡയാലിസിസ്, പേസ്‌മേക്കര്‍ സ്ഥാപിക്കല്‍, അസ്ഥിസംബന്ധ രോഗങ്ങളുടെ ചികില്‍സാ ഉപകരണങ്ങള്‍, അര്‍ബുദ ചികില്‍സാ ഉപകരണങ്ങള്‍ എന്നിവയ്ക്കായിരിക്കും ജിഎസ്ടി പ്രകാരം കൂടുതല്‍ നികുതി ഒടുക്കേണ്ടിവരുക.28 ശതമാനത്തോളമായിരിക്കും രോഗനിര്‍ണയ സേവനങ്ങളുടെ ജിഎസ്ടി നിരക്ക്.  അതേസമയം, മരുന്നുകള്‍, മറ്റ് ആരോഗ്യരക്ഷാ സേവനങ്ങള്‍, വൈദ്യ ഉപകരണങ്ങള്‍ എന്നിവ ജിഎസ്ടിക്കു കീഴില്‍ നികുതിയില്ലാതെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഡയാലിസിസിന് (5-12 ശതമാനം), പേസ്‌മേക്കര്‍ (5.5-12.18 ശതമാനം), അസ്ഥിസംബന്ധ ഉപകരണങ്ങള്‍ (5-12 ശതമാനം), രക്താര്‍ബുദം ഒഴികെയുള്ള അര്‍ബുദചികില്‍സാ ഉപകരണങ്ങള്‍ (5-7.12 ശതമാനം) എന്നിങ്ങനെയായിരിക്കും ജിഎസ്ടി പ്രകാരം നികുതിനിരക്ക്. ജിഎസ്ടി പ്രകാരം രോഗനിര്‍ണയത്തിനും ചെലവു വര്‍ധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss