|    Aug 18 Sat, 2018 5:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്: ടിമന്ത്രിതല ഉപസമിതിക്ക് രൂപംനല്‍കും

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി നടപ്പാക്കിയതിനു ശേഷം ചെറുകിട, ഇടത്തര സംരംഭകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിന് ജിഎസ്ടി കൗണ്‍സില്‍ മന്ത്രിതല ഉപസമിതിക്കു രൂപം നല്‍കി.
ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ലയുടെ നേതൃത്വത്തിലുള്ള ഉപസമിതി ചെറുകിട ഇടത്തര സംരംഭകരുടെ പ്രശ്‌നങ്ങളും ഉല്‍ക്കണഠകളും ജിഎസ്ടി സംബന്ധമായ മറ്റു വിഷയങ്ങളും പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കും.
ചെറുകിട ഇടത്തര സംരംഭകര്‍ക്ക് ജിഎസ്ടി തിരിച്ചടവ് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും. അടുത്ത ആറാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി ധനകാര്യ മന്ത്രി മനീഷ് സിസോദിയ, അസം ധനകാര്യ മന്ത്രി ഹിമാന്ദ ബിസവ ശര്‍മ, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍. കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒരു നിയമകാര്യ കമ്മിറ്റി ചെറുകിട ഇടത്തര സംരംഭങ്ങളിലെ ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിയമകാര്യ സമിതി ആദ്യം പരിഗണിക്കും. കൂടാതെ, വില കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഫിറ്റ്‌മെന്റ് കമ്മിറ്റിയും പരിഗണിക്കും. തുടര്‍ന്ന്, മന്ത്രിതല ഉപസമിതി രണ്ടു റിപോര്‍ട്ടുകളും വിലയിരുത്തി റിപോര്‍ട്ട് നല്‍കും.
ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അംഗീകാരം നല്‍കി. പണരഹിത സാമ്പത്തിക വ്യവസ്ഥ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. യൂനിഫെഡ് പേമെന്റ് ഇന്റര്‍ഫെയറന്‍സ് (യുപിഐ), രൂപേ കാര്‍ഡ് എന്നിവയില്‍ ജിഎസ്ടിയുടെ 20 ശതമാനം കാഷ് ബാക്ക് നല്‍കുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
100 രൂപ മുതലുള്ളവയ്ക്കായിരിക്കും കാഷ് ബാക്ക്. ഡിജിറ്റല്‍ പേമെന്റ് വഴി നല്‍കുന്ന നികുതി തിരികെ നല്‍കുന്നതു മൂലം വര്‍ഷത്തില്‍ 1,000 കോടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാവും. അടുത്ത ജിഎസ്ടി യോഗം സപ്തംബര്‍ 28, 29 തിയ്യതികളില്‍ ഗോവയില്‍ നടക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss