|    Jan 20 Fri, 2017 12:54 am
FLASH NEWS

ജിഎസ്ടി: സെസ്സിലും വിദേശ വാണിജ്യ കരാറിലും മാറ്റം വരുന്നു

Published : 21st August 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിയമത്തിന് അനുസൃതമായ രീതിയില്‍ പ്രത്യേക സാമ്പത്തിക മേഖലകളിലും(സെസ്) വിദേശ വാണിജ്യ കരാറിലും കാതലായ മാറ്റം വരുത്താന്‍ കേന്ദ്രം നിയമം കൊണ്ടുവരുന്നു. ബന്ധപ്പെട്ട കരാറുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അനുയോജ്യമായ നിയമനിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി റിത തിയോതിയ പറഞ്ഞു.
ജിഎസ്ടി ബില്ലിന് അനുയോജ്യമായ തരത്തില്‍ സുസ്ഥിരമായ സ്വന്തം നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഒരു പൊതുപരിപാടിയില്‍ അവര്‍ വ്യക്തമാക്കി. കൂടാതെ ജിഎസ്ടിക്ക് അനുഗുണമായ രീതിയില്‍ വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറലില്‍ (ഡിജിഎഫ്ടി) മാറ്റം വരുത്തും. ഡിജിഎഫ്ടിയുടെ പല പദ്ധതികളും ചരക്കുസേവന നികുതി ബില്ലിന്റെ വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.
പുതിയ നിയമനിര്‍മാണം സംബന്ധിച്ചുള്ള കരട് രേഖ തയ്യാറാക്കി അതിന്റെ വിവിധ വശങ്ങള്‍ നിയമ വിദഗ്ധരുമായി സര്‍ക്കാര്‍ ഇതിനകംതന്നെ ചര്‍ച്ചകള്‍ നടത്തിയതായും അവര്‍ പറഞ്ഞു. ചരക്കുസേവന നികുതി ബില്ല് നിയമം അന്തിമരൂപത്തില്‍ ആവുന്നത് വരെ നിലവിലെ വ്യവഹാരങ്ങള്‍ നിര്‍ത്തിവയ്ക്കില്ല. കാരണം, നിലവിലെ വ്യവഹാരങ്ങള്‍ക്ക് അനുസരിച്ചാണ് ജിഎസ്ടി ബില്ല് മുന്നോട്ടുപോവുന്നത്. എന്നാല്‍, പുതിയ നിയമനിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക