|    Oct 20 Sat, 2018 3:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ്ടി: സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് കെഎച്ച്ആര്‍എ

Published : 8th September 2017 | Posted By: fsq

 

കൊച്ചി: ഹോട്ടല്‍ ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ ജിഎസ്ടി  പിന്‍വലിക്കുക, മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ പേരു പറഞ്ഞ് ഹോട്ടലുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 13നു സെക്രേട്ടറിയറ്റ് മാര്‍ച്ചും ഏകദിന ഉപവാസ സമരവും നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹോട്ടല്‍ ഭക്ഷണത്തിനുള്ള ജിഎസ്ടി ഒഴിവാക്കുകയോ 75 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് ഇന്‍പുട്ട് സൗകര്യത്തോടുകൂടി 5 ശതമാനമാക്കുകയോ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss